പത്തനംതിട്ട : പത്തനംതിട്ട ജില്ലാ മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ നടത്തി. എഐടിയുസി സംസ്ഥാന ട്രഷറര്‍ എം വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സാബു കണ്ണങ്കര അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി ഡി സജി, ജില്ലാ ജോ സെക്രട്ടറി എം വി പ്രസന്നകുമാര്‍, കെ സുകു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സാബു കണ്ണങ്കര (പ്രസിഡന്റ്), ജെയിംസ് മാത്യു, ആര്‍ സനല്‍കുമാര്‍ (വൈസ് പ്രസിഡന്റ്), ഡി സജി (സെക്രട്ടറി), പ്രസന്നകുമാര്‍ (ജോ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു
ജില്ലാ മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) ; ജില്ലാ പ്രസിഡന്റായി സാബു കണ്ണങ്കര
RECENT NEWS
Advertisment