കീക്കൊഴൂര്‍ : പൗരത്വ ബില്ലിന് എതിരായി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും കെ.പി.സി.സി അംഗം അഡ്വ. കെ. ശിവദാസന്‍നായര്‍ പറഞ്ഞു. കീക്കൊഴൂരില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്ര മലയോരമേഖലകളില്‍ ആവേശം വിതറി റാന്നി നിയോജക മണ്ഡലം പര്യടനം പൂര്‍ത്തിയാക്കി. ചെറുകോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എബ്രഹാം പി തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവ് ചാണ്ടി ഉമ്മന്‍, മാലേത്ത് സരളാദേവി, അഡ്വ. എ സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, കാട്ടൂര്‍ അബ്ദുള്‍ സലാം, അഡ്വ. സോജി മെഴുവേലി, സുനില്‍ എസ് ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ക്യാപ്റ്റനായുള്ള ജാഥയുടെ നാലാം ദിവസത്തെ പര്യടനം പ്ലാങ്കമണ്ണില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു. അയിരൂര്‍ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ഡാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാന്‍, അഡ്വ. കെ. ജയവര്‍മ്മ, അഡ്വ. ലാലു ജോണ്‍, ഡോ. സജി ചാക്കോ, അഡ്വ. സോജി മെഴുവേലി, അഡ്വ. പ്രകാശ് കുമാര്‍ ചരളേല്‍, സഞ്ജയ് കുമാര്‍, ഓമനക്കുട്ടപണിക്കര്‍, തെള്ളിയൂര്‍ കൃഷ്ണകുമാര്‍, റ്റി.റ്റി തോമസ്കുട്ടി, ഉണ്ണി പ്ലാച്ചേരിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എഴുമറ്റൂരില്‍ പദയാത്ര സമാപിച്ചു.
ജനുവരി 22 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് വൃന്ദാവനം ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് 7 ന് ചുങ്കപ്പാറയില്‍ സമാപിക്കും.