Wednesday, May 7, 2025 8:08 am

ശുചിത്വത്തിന് സമ്പൂര്‍ണ പദ്ധതി തയാറാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വത്തിന് സമ്പൂര്‍ണ പദ്ധതി തയ്യാറാകണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. അന്തിമമായ പദ്ധതികള്‍ സമര്‍പ്പിക്കുമ്പോള്‍ ജില്ലയ്ക്ക് വേണ്ടി അംഗീകരിച്ച സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല സംബന്ധിച്ച് കൃത്യമായ രൂപരേഖ തയാറാക്കണമെന്നും ആസൂത്രണ സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. 2022-23 വാര്‍ഷിക പദ്ധതിയിലെ ഒന്നാംഘട്ട പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായിട്ടാണ് ആസൂത്രണ സമിതി ചേര്‍ന്നത്.

ജില്ലാതലത്തില്‍ സംയുക്ത സമ്പൂര്‍ണ ശുചിത്വ പദ്ധതി വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. സംസ്ഥാന സര്‍ക്കാരും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും അംഗീകരിച്ച പദ്ധതിയാണ് ശുചിത്വ പദ്ധതി. അനിവാര്യ പദ്ധതി, കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി, സ്പില്‍ ഓവര്‍ പദ്ധതികള്‍ എന്നിവയ്ക്കാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി രൂപരേഖ സമര്‍പ്പിച്ചത്.

അങ്കണവാണി പോഷഹാര വിതരണ പദ്ധതികള്‍, പാലിയേറ്റീവ് കെയര്‍, ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങുന്നതിലേക്കുള്ള പദ്ധതികള്‍, ശുചീകരണ സാമഗ്രികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍, ബഡ്സ് സ്‌കൂള്‍, ബഡ്സ് റീഹാബിലിറ്റേഷന്‍ കേന്ദ്രം, പകല്‍ വീട്, എന്നിവിടങ്ങളില്‍ ഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതികള്‍, ഏപ്രില്‍-മേയ് മാസങ്ങളിലായി നിര്‍വഹണം നടത്തേണ്ട സ്‌കൂള്‍/ അങ്കണവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, കുടിവെള്ള വിതരണം നടത്തുന്നതിന് വികസന ഫണ്ട് ആവശ്യമായി വരികയാണെങ്കില്‍ വിഹിതം കണ്ടെത്തി വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു.

ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടെ 34 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതി അംഗീകാരത്തിനായി നല്‍കിയത്. പ്രാഥമിക പദ്ധതികളെല്ലാം തന്നെ അന്തിമ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിക്കുന്ന സംയുക്ത പദ്ധതി ഉണ്ടാവണമെന്നും അധ്യക്ഷന്‍ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു. സി മാത്യു, ആസൂത്രണ സമിതി അംഗങ്ങളും, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും സെക്രട്ടറിമാരും പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുരക്ഷാ മുൻകരുതൽ ; ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ളു​ക​ള്‍​ക്ക് ഇ​ന്ന് അ​വ​ധി

0
ശ്രീ​ന​ഗ​ർ: സു​ര​ക്ഷ മു​ൻ​നി​ര്‍​ത്തി ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജ​മ്മു...

അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ദില്ലിയിലേക്ക് തിരിച്ചുവിട്ടതായി എയർ ഇന്ത്യ

0
ദില്ലി : പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ...

ഇന്ത്യൻ സേന തകർത്തത് ജയ്ഷെ, ലഷ്കർ താവളങ്ങൾ

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന...

തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി ; 42 പേർക്ക് പരിക്ക്

0
തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമൻ എന്ന ആനയാണ്...