സ്കൂള്‍ വളപ്പില്‍ വെച്ച്‌ എട്ട് വയസുകാരനായ വിദ്യാര്‍ഥിയുടെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സ്കൂള്‍ വളപ്പില്‍ വെച്ച്‌ എട്ട് വയസുകാരനായ വിദ്യാര്‍ഥിയുടെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍. ചെന്നൈ വളസരവാക്കത്തുള്ള ശ്രീ വെങ്കിടേശ്വര മെട്രിക്കുലേഷന്‍ സ്‌കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വാന്‍ ഡ്രൈവറെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച്‌ 28നായിരുന്നു സംഭവം. സ്കൂള്‍ വാനില്‍ നിന്നും ടിഫിന്‍ ബോക്സ് എടുക്കാന്‍ വേണ്ടി തിരികെ പോകുന്നതിനിടെയാണ് ദീക്ഷിത് എന്ന വിദ്യാര്‍ഥിയുടെ ദേഹത്ത് വാഹനം ഇടിച്ചുകയറിയത്. വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി വാനിനടുത്തെത്തിയത് ശ്രദ്ധയില്‍ പെടാതിരുന്നതാണ് അപകടത്തിന് കാരണമായത്.

സംഭവത്തില്‍ മാാതപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വളസരവക്കം പോലീസ് കേസെടുക്കുകയായിരുന്നു. 8.30നാണ് കുട്ടി സ്കൂളിലെത്തിയത്. 8.40ന് അപകടം പറ്റിയെന്ന വിവരം ലഭിക്കുകയായിരുന്നു. കുട്ടി മരണപ്പെട്ടിട്ടും സ്കൂള്‍ അധികൃതര്‍ തങ്ങളുമായി സംസാരിക്കാനോ കൂടിക്കാഴ്ചക്കോ ശ്രമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...