കലഞ്ഞൂർ: വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത്ത്. കേരള സർവ്വകലാശാലയിൽ നിന്നും ബി എസ്.സി കമ്പ്യൂട്ടർ സയൻസിൽ രണ്ടാം റാങ്ക് നേടിയ കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജിലെ സൂര്യ എസ് കുമാറിനെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിന് പോലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ലഹരിയ്ക്കെതിരായ പ്രചാരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി സമൂഹത്തിന് വലിയപങ്ക് വഹിക്കാൻ കഴിയുമെന്നും ഇക്കാര്യത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കണമെന്നും ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. പ്രിൻസിപ്പാൾ താര കെ.എസ് അദ്ധ്യക്ഷതവഹിച്ചു. നോവലിസ്റ്റ് വിനോദ് ഇളകൊള്ളൂർ മാധ്യമ പ്രവർത്തകൻ പ്രശാന്ത് കോയിക്കൽ, സ്റ്റാഫ് പ്രതിനിധി തെങ്ങമം അനീഷ് , അസിസ്റ്റൻ്റ് പ്രഫസർമാരായ എസ്. ബിന്ദു, എൻ. രാജേഷ്, വിനീതാ വിജയൻ, സൂര്യ സന്തോഷ്, അനൂപ് രാജു, പി റ്റി എ പ്രസിഡൻ്റ് മുഹമ്മദ് ഹനീഫ, മുൻ പ്രസിഡൻ്റ് മോൻസി എ , കോളേജ് യൂണിയൻ ചെയർമാൻ ശ്രീഹരി, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഹരിഷ് ജയൻ, റാങ്ക് ജേതാവ് സൂര്യ എസ് കുമാർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1