വയനാട് : സെല്‍ഫ് ക്വാറന്റൈന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ജില്ലാ ആശുപത്രിയില്‍ സുപ്രധാന ചുമതല. മകന്‍ ബംഗളൂരുവില്‍ നിന്ന് എത്തിയതിനാല്‍ സെല്‍ഫ് ക്വാറന്റൈന്‍ അനുവദിക്കണമെന്ന് ഡോക്ടര്‍ 24ന് കത്ത് നല്‍കിയിരുന്നു. എന്നാൽ 26ന് തന്നെ ഡോക്ടറെ കൊവിഡ് നോഡല്‍ ഓഫീസറായി നിയമിക്കുകയായിരുന്നു. 26ന് ഡോക്ടര്‍ ജില്ലാ ആശുപത്രിയില്‍ ചുമതലയേറ്റു .
അതേസമയം കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ മുള്‍മുനയിലാക്കി ഇടുക്കിയിലെയും പാലക്കാട്ടും രോഗബാധിതര്‍. ഇരുവരുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുളള പരിശ്രമം തുടരുകയാണ്. ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് മന്ത്രിമാര്‍ അടക്കമുളളവരുമായി ഇടപഴകിയെന്ന് കണ്ടെത്തി. ഇയാളെ പാലക്കാട്ട് അട്ടപ്പാടിയിലും ഇടുക്കിയിലെ മൂന്നാറിലും ആലുവ, മാവേലിക്കര തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ പോയിരുന്നു. പാലക്കാട്ടെ രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ അറുന്നൂറോളം പേര്‍ ഉണ്ടാകുമെന്നാണ് നിഗമനം. അതിനിടെ നിരീക്ഷണത്തിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സംസ്ഥാനം വിട്ടത് സര്‍ക്കാരിനെ വെട്ടിലാക്കി.