ജില്ലാ ശാസ്ത്രവേദി ലഹരി വിരുദ്ധ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട സെന്റ് മേരിസ് ഹൈസ്കൂളിൽ വെച്ച് ലഹരിവിരുദ്ധ സമ്മേളനവും സെമിനാറും നടന്നു. ജില്ലാ ശാസ്ത്ര വേദി പ്രസിഡന്റ് സജി കെ സൈമൺ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത പ്രൊക്യുറേറ്റർ റവ ഫാ. ജിൻസ് മേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ലഹരിയെന്ന വിപത്തിനെ അകറ്റി നിർത്തിയെങ്കിൽ മാത്രമേ കുടുംബങ്ങളിൽ സമാധാന അന്തരീക്ഷം നിലനിർത്തുവാൻ സാധിക്കുവെന്നും സമൂഹത്തിൽ നടമാടുന്ന എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം തേടിച്ചെല്ലുമ്പോൾ ഏറെയും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്ന് മനസിലാക്കുവാൻ സാധിക്കുമെന്നും അതിനെതിരെ ഒന്നായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം പറഞ്ഞു.

അഗപ്പെ ഡയറക്ടർ ഡോ. ജോൺ ജേക്കബ് ക്ലാസ്സുകൾക്ക്‌ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡണ്ട് സതീഷ് പഴകുളം, ജില്ലാ സെക്രട്ടറി വർഗീസ് പൂവൻപാറ, പ്രധാനാദ്ധ്യാപകൻ സജു ഫിലിപ്പ്, പ്രോഗ്രാം കോഡിനേറ്റർ മനോജ് ഡേവിഡ് കോശി, അങ്ങാടിക്കൽ വിജയകുമാർ, ബിനു കെ സാം, എലിസബത്ത് കെ സ്ലീബാ എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശ കലാപരിപാടികളും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...