പത്തനംതിട്ട : ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും യോഗാ അസ്സോസിയേഷൻ ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് യോഗാ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത ശാസ്ത്ര ശാഖയാണ് യോഗ. അറിവ് നൽകുകയും ശാരീരിക ക്ഷമത പ്രദാനം ചെയ്യുകയും മാത്രമല്ല നിരവധി തൊഴിൽ അവസരങ്ങളും ഇതിലൂടെ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. യോഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽകുമാർ, യോഗ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി ബാലചന്ദ്രൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എസ് ആർ സി അക്കാദമിക് കോർഡിനേറ്റർ സ്‌മിത ബോബി,
അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ.അശോകൻ, ട്രഷറർ കെ എസ് മണിലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ചാമ്പ്യൻഷിപ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 113 മത്സരാത്ഥികൾ പങ്കെടുത്തു. ആഗസ്റ്റ് 17,18,19 തീയതികളിലായി കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് 48 പേർ യോഗ്യത നേടി. എസ്എൻഡിപി എച്ച് എസ് എസ് വെൺകുറിഞ്ഞി ഓവറോൾ ചാമ്പ്യന്മാരായി.