ജില്ലാ സ്പോർട്സ് യോഗാ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും യോഗാ അസ്സോസിയേഷൻ ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് യോഗാ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത ശാസ്ത്ര ശാഖയാണ് യോഗ. അറിവ് നൽകുകയും ശാരീരിക ക്ഷമത പ്രദാനം ചെയ്യുകയും മാത്രമല്ല നിരവധി തൊഴിൽ അവസരങ്ങളും ഇതിലൂടെ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. യോഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽകുമാർ, യോഗ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി ബാലചന്ദ്രൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എസ് ആർ സി അക്കാദമിക് കോർഡിനേറ്റർ സ്‌മിത ബോബി,
അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ.അശോകൻ, ട്രഷറർ കെ എസ് മണിലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ചാമ്പ്യൻഷിപ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 113 മത്സരാത്ഥികൾ പങ്കെടുത്തു. ആഗസ്റ്റ് 17,18,19 തീയതികളിലായി കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് 48 പേർ യോഗ്യത നേടി. എസ്എൻഡിപി എച്ച് എസ് എസ് വെൺകുറിഞ്ഞി ഓവറോൾ ചാമ്പ്യന്മാരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....