പത്തനംതിട്ട : ഹയർ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക തൊഴിൽ മേള ചൊവ്വാഴ്ച പന്തളം ബ്ലോക്ക് ഓഫീസിൽ നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോൻ അധ്യക്ഷത വഹിച്ചു. അശ്വതി വിനോജ്, പോൾ രാജൻ, വി എം മധു, രജിത കുഞ്ഞുമോൻ, ജൂലി ദിലീപ്, രേഖ അനിൽ, കെ സി രാജഗോപാലൻ, എ പദ്മകുമാർ, ബീനാ പ്രഭ, ഷീജ മോനച്ചൻ, എസ് ആദില, എ സനൽ കുമാർ,
അമ്പിളി എസ് നായർ, ബി ഹരികുമാർ, ജോർജ് വർഗീസ് എന്നിവർ പങ്കെടുത്തു. ജോയ് ആലുക്കാസ് ഗ്രൂപ്പ്, ഇൻഡസ് മോട്ടോഴ്‌സ്, ശ്രീവത്സം ഗ്രൂപ്പ്, സൺറൈസ് ആശുപത്രി, ഐശ്വര്യ ടിവിഎസ് തുടങ്ങി 21 കമ്പനികൾ പങ്കെടുത്ത തൊഴിൽ മേളയിൽ 64 തസ്തികകളിലേക്ക് രണ്ടായിരത്തിനു മുകളിൽ ഒഴിവാണുണ്ടായിരുന്നത്. പ്രൈവറ്റ് വാഹന പണിമുടക്ക് കണക്കിലെടുക്കാതെ മുന്നൂറിലധികം തൊഴിലന്വേഷകരാണ് മേളയിൽ പങ്കെടുത്തത്.