പത്തനംതിട്ടയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരത്തെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ ഇഴജന്തുക്കളുടെ താവളം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യം വര്‍ധിക്കുന്നു. നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരങ്ങളിലാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. പത്തനംതിട്ട കളക്ട്രേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, ജനറല്‍ ആശുപത്രി പരിസരം എന്നിവടങ്ങളിലാണ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി ഓഫീസ് പരിസരങ്ങളില്‍ കിടക്കുന്ന വാഹനങ്ങളില്‍ പലതിലും കാട് പടര്‍ന്നുകയറിയിട്ടുണ്ട്. ഇതിനാല്‍ തന്നെ പാമ്പുകളും അട്ടകളും ഇതില്‍ താമസമാക്കിയിട്ടുണ്ട് എന്നും ജനങ്ങള്‍ പറയുന്നു. കളക്ട്രേറ്റ് വളപ്പില്‍ ആളുകള്‍ നടന്നുപോകുന്ന വഴിയുടെ ഭാഗത്താണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.

കാടുകയറിയ വാഹങ്ങളില്‍ പലതരം ജീവികളെയും കാണാം. വര്‍ഷങ്ങളായി വാഹങ്ങളില്‍ വീഴുന്ന ഇലകള്‍ മഴക്കാലത്ത് അഴുകുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധവും വേറെ. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളുടെ ഉള്ളില്‍ പാമ്പുകള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ സാധ്യത ഏറെയാണ്‌. പല വാഹനങ്ങളും എലികളുടെ താവളമായി മാറികഴിഞ്ഞു. മഴക്കാലത്ത് ഇത്തരം വാഹനങ്ങളില്‍ കെട്ടികിടക്കുന്ന മലിന ജലത്തില്‍ കൊതുക് മുട്ടയിട്ട് വളരാനും സാധ്യത വളരെ കൂടുതലാണ്. ഈ വിഷയത്തില്‍ ആരോഗ്യ വകുപ്പിന്‍റെ പരിശോധനയും കാര്യക്ഷമമല്ലെന്നാണ് പൊതുജനങ്ങളുടെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...

വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണം ; നിർദേശവുമായി സിപിഎം കരട് രേഖ

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയങ്ങളുടെയും സംഘടനാപരമായ വീഴ്ചകളുടെയും ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണമെന്ന്...

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...