കോഴഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്‌ പത്ത് ലക്ഷം രൂപയോളം മുടക്കി പുനര്‍ നിര്‍മ്മാണം നടത്തിയ തോട് ഉപയോഗശൂന്യമായി കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പത്ത് ലക്ഷം  രൂപ ചിലവിൽ ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പുനർ നിർമാണം നടത്തിയ തോട് ഉപയോഗ ശൂന്യമായി കിടക്കുന്നു. ഇവിടുത്തെ ആളുകൾ നനക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തോട് ആണിത്. കലുങ്ങിന്‍റെ അടിയിൽ വേസ്റ്റ് മൂടി വെള്ളം പോകാതെ കെട്ടിക്കിടക്കുന്നു. മഴ കാലത്ത് ഇതു വൃത്തിയാക്കി സംരക്ഷിക്കാൻ  അധികാരികൾ ശ്രദ്ധിക്കുന്നില്ല. സൈഡിൽ കാട് മൂടി തോട് നശിപ്പിക്കുന്ന അവസ്ഥയാണ്. ഇതേ അവസ്ഥ തന്നെയാണ് കുരീകാട്ടിൽ പടി തോടിന്‍റെ അവസ്ഥയും. വെള്ളം ഇല്ലാതെ മനുഷ്യൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ തോടുകളും കുളങ്ങളും കനാലുകളും സംരക്ഷിക്കേണ്ട നമ്മുടെ ഭരണകൂടം ഇതു കണ്ടില്ലന്നു നടിക്കുന്നത് പ്രകൃതിയോടും മനുഷ്യനോടും ഉള്ള വെല്ലുവിളിയാണ്. ഇതിന് നടപടി എത്രയും വേഗം പഞ്ചായത്ത്‌ കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടി ജനങ്ങളെ കൂട്ടി നടത്തുമെന്ന്  ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കോഴഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ്‌ അനീഷ്‌ ചക്കുംകൽ അറിയിച്ചു. സെക്രട്ടറി സാജു ഓവനാലിൽ, ബൂത്ത്‌ പ്രസിഡന്റ്‌ ലാലു പി, യൂണിറ്റ് പ്രസിഡന്റ്‌ വിജു കിടങ്ങാലിൽ, റെജിമലയിൽ, സെക്രട്ടറി ഷൈജു ഇടത്തിന്റ കിഴക്കേൽ, സിബിൻ, റോഷൻ, ജോർജ് ആലായിൽ, കുഞ്ഞപ്പിച്ചൻ, ലിസ്സി, നീതു എന്നിവർ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...