മസ്കത്ത്: ഒമാനില്‍ വിവാഹമോചന കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ വര്‍ഷം ദിവസവും ശരാശരി 11 വിവാഹമോചന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 4,160 വിവാഹമോചന കേസുകളാണ് നടന്നത്. 2021ല്‍ 3,837 ആയിരുന്നു ഇത്. വിവാഹമോചന കേസുകള്‍ വര്‍ധിക്കുന്നതിന് നിരവധി കാരണങ്ങളുള്ളതായി വിലയിരുത്തുന്നു. സാമൂഹിക മാധ്യമങ്ങള്‍, സ്ത്രീകള്‍ തൊഴില്‍രംഗത്ത് സജീവമാവല്‍ എന്നിവ പ്രധാന കാരണങ്ങളായി കണക്കാക്കുന്നു.
ഒമാന്റെ അതിവേഗത്തിലുള്ള അധുനികവത്കരണവും നഗരവത്കരണവും ദമ്ബതികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കാനും വിവാഹമോചനത്തിലേക്ക് നയിക്കാനും കാരണമായിട്ടുണ്ട്. ദമ്ബതികള്‍ക്കിടയിലെ പുതിയ പ്രതീക്ഷകളും വെല്ലുവിളികളും ജോലിസംബന്ധമായ സമ്മര്‍ദങ്ങളും സാമ്പത്തിക ബാധ്യതകളും കുടുംബബന്ധങ്ങള്‍ ശിഥിലമാവാൻ കാരണമാവുന്നുണ്ട്. സാമൂഹിക മാറ്റങ്ങളുടെ ഫലമായി വ്യക്തികളുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണമുണ്ടാവുകയും ശാക്തീകരണമുണ്ടാവുകയും ചെയ്തതോടെ അഭിപ്രായ വ്യത്യാസങ്ങള്‍ വിവാഹ മോചനത്തിലേക്ക് നയിക്കുകയാണ്. സ്ത്രീകള്‍ കൂടുതല്‍ സ്വതന്ത്രരാവുകയും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയില്‍ എത്തുകയും ചെയ്തതോടെ വിവാഹ മോചന വിഷയത്തില്‍ സ്വന്തമായ തീരുമാനം എടുക്കാൻ കഴിയുന്നതും വിവാഹ മോചനം വര്‍ധിക്കാൻ കാരണമായി.
സമൂഹ മാധ്യമങ്ങള്‍ ആശയവിനിമയത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു. ഇത് മറ്റുള്ളവരുമായി ജീവിതം പങ്കുവെക്കാനും ബന്ധം സ്ഥാപിക്കാനും അവസരമുണ്ടാക്കുന്നു. ഇത് വിവാഹബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഓണ്‍ലൈൻ ബന്ധങ്ങള്‍ വളരുകയും സ്വകാര്യ സംഭാഷണങ്ങളിലേക്ക് നീങ്ങുകയും ഇവരുമായി വ്യക്തിബന്ധങ്ങള്‍ വളരുകയും നിലവിലെ വിവാഹബന്ധം തകരുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്. വിവാഹമോചനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദമ്ബതികള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന സാമൂഹികാന്തരീക്ഷം വളര്‍ന്നുവരേണ്ടതുണ്ട്. വിവാഹത്തോടനുബന്ധിച്ചുള്ള കൗണ്‍സിലിങ്ങുകള്‍ ദമ്ബതികള്‍ക്കിടയില്‍ ആരോഗ്യകരമായ ആശയവിനിമയങ്ങള്‍ക്ക് വഴിയൊരുക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033