പുരസ്കാര തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദിവ്യ എസ് അയ്യര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എക്‌സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം ലഭിച്ച പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തന്‍റെ ഔദ്യോഗിക പേജിലൂടെ കളക്ടര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. മകനും അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ദിവ്യ മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. സ്നേഹോഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിയും കുടുംബവും നല്‍കിയതെന്ന് ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ്‌ “Excellence in Good Governance” അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മൽഹാർ വാവയും എന്റെ അപ്പാവും അമ്മയും. സ്നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു ഷേക്ക് ആന്റും അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായഹ്നത്തിനെ അവിസ്മരണീയമാക്കി തീർത്തു അടുത്ത ഉദ്യമത്തിലേക്കു കടന്നു.

എക്‌സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്കാരം കഴിഞ്ഞ ദിവസം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ദിവ്യ എസ് അയ്യര്‍ ഏറ്റുവാങ്ങിയത്. ഇക്കൊല്ലം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 404 ജില്ലാ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളെ സംഭാവനകൾ പരിഗണിച്ചു കൊണ്ട് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ജസ്റ്റിസ് ആർ എം ലോധയുടെ അധ്യക്ഷയിലുള്ള വിദഗ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടർമാരെ പുരസ്‌കാരത്തിന് അർഹരായി തെരഞ്ഞെടുത്തത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിൽ പരാമർശിച്ചിരുന്നതെന്ന് ദിവ്യ അറിയിച്ചിരുന്നു. തീർത്ഥാടനം സുഗമം ആക്കാൻ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും ശബരിമലയിലേക്ക് എത്തി ചേർന്ന ഓരോ സ്വാമിക്കും സവിനയം സഹർഷം പുരസ്‌കാരം സമർപ്പിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.

ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...