Tuesday, May 14, 2024 8:49 am

പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സ്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : രാ​ത്രി ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സ്. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍​ക്കു വ​ന്‍​തോ​തി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫു​മാ​ര്‍​ക്ക് ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്കി.

രാ​ത്രി 10നു​ ശേ​ഷം ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്നാണ് പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ വി​വ​രം മു​ന്‍​കൂട്ടി അ​തതു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​റി​യി​ക്ക​ണം. ഇ​തോ​ടെ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് നി​രീ​ക്ഷി​ക്കും. ഇ​തി​നു പു​റ​മേ ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നും ഈ ​കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചു​വെ​യ്ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​കാ​ര്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച നോ​ട്ടീ​സും പോ​ലീ​സ് ന​ല്‍​കും.

ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്കു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ലയി​ട​ങ്ങ​ളി​ലും ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. ഈ ​പാ​ര്‍​ട്ടി​ക​ളി​ലൊ​ന്നും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ്‌ പോ​ലീസ് ശ്ര​മി​ക്കു​ന്ന​ത്.

അ​ടു​ത്ത​യി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​മാ​ണെ​ന്ന വാ​ര്‍​ത്ത​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ല​ഹ​രി ഒ​ഴു​കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്കു പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. സാധാരണ പുതുവത്സരാഘോഷം നടക്കാറുള്ള റി​സോ​ര്‍​ട്ടു​ക​ളും ഹോം ​സ്റ്റേ​ക​ളും ഹോ​ട്ട​ലു​ക​ളും ദി​വ​സ​ങ്ങ​ളാ​യി സ്പെ​ഷ​ല്‍ ബ്രാ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​കുമെന്നാണ് സൂചന.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം ; പ്രതികൾ അറസ്റ്റിൽ

0
കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ....

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്, പ്രതീക്ഷ പങ്ക് വച്ച് അമിത് ഷാ

0
ഡൽഹി: ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. 67.71 ശതമാനമാണ് ഇത്തവണ...

വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപിത്തം ; വാട്ടര്‍ അതോറിട്ടിക്കുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ടുകൾ

0
എറണാകുളം: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപിത്തം പിടിപെട്ട സംഭവത്തില്‍ വാട്ടര്‍...

ഇൻഡോനേഷ്യയിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം

0
ജക്കാർത്ത: ഇൻഡോനേഷ്യയിലെ ഇബു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 5 കിലോമീറ്റർ ഉയരത്തിലേക്ക് ചാരം...