ചെന്നൈ: തമിഴ്നാടിന്‍റെ ഔദ്യോഗിക ഗാനമായ “തമിഴ് താഴ് വാഴ്ത്ത്” നെ ബി.ജെ.പി പരിപാടിയിൽ അപമാനിച്ചതിന് സംസ്ഥാന അധ്യക്ഷൻ കെ അണ്ണമലൈ മാപ്പ് പറയണമെന്ന് ഡി.എം.കെ നേതാവ് കനിമൊഴി. കർണാടകയിലെ ശിവമോഗയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെ അണ്ണാമലൈ തമിഴ് ഔദ്യോഗിക ഗാനത്തെ അപമാനിച്ചു എന്നാണ് ആരോപണം.”തമിഴ് തായ് വാഴ്ത്ത്” നെ അപഹസിക്കുന്നതിൽ നിന്ന് തന്റെ പാർട്ടി പ്രവർത്തകരെ തടയാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെയാണ് തമിഴ്‌നാട്ടിലെ ജനങ്ങളെ ശ്രദ്ധിക്കാൻ കഴിയുക?- കനിമൊഴി ട്വിറ്ററിൽ കുറിച്ചു.
ശിവമോഗയിൽ തെരഞ്ഞടെപ്പ് പ്രചാരണ പരിപാടിക്കിടെ താമിഴ് ഔദ്യോഗിക ഗാനം ആപലപിക്കുന്നതും ബി.ജെ.പി നേതാവ് കെ.എസ് ഈശ്വരപ്പ ഇടപെട്ട് ഗാനം പാതിവഴിയിൽ നിർത്തിവെപ്പിക്കുന്നതും കാർണാടക സംസ്ഥാന ഗാനം ആലപിക്കാൻ ആവശ്യപ്പെടുന്നതുമായി വീഡിയോ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യാഴാഴ്ച അണ്ണാമലൈ പങ്കെടുത്തു പരിപാടിയിലായിരുന്നു സംഭവം. ഇതിനെതിരെയാണ് ഡി.എം.കെ നേതാക്കൾ രംഗത്തെത്തയത്.