നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാദാപുരം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണ ജോർജിൻറെ മിന്നൽ പരിശോധന. സൗകര്യങ്ങളുണ്ടായിട്ടും രോഗികളെ കിടത്തി ചികിത്സിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് പരിശോധന. കിടത്തി ചികിത്സ ആവശ്യമായ രോഗികളെ ജില്ലാ ആശുപത്രിയിലക്ക് അയക്കുന്നു എന്ന് പരാതി ഉണ്ടായിരുന്നു. ക്യാഷ്വാലിറ്റിയിലും വാർഡിലും പരിശോധന നടത്തിയ മന്ത്രി ആശുപത്രി രേഖകളും പരിശോധിച്ചു. മന്ത്രി എത്തിയ സമയത്ത് 3 രോഗികള്‍ക്ക് മാത്രമായിരുന്നു കിടത്തി ചികിത്സ ലഭിച്ചത്.

ഈ രീതി അംഗീകരിക്കാൻ ആവില്ലെന്നും കിടത്തി ചികിത്സക്ക് സൗകര്യമുണ്ടായിട്ടും രോഗികളെ ജില്ലാ ആശുപത്രിയിലക്ക് അയക്കുന്നത് ഗൌരവമായി കാണുന്നുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിൽ നടപടികള്‍ ഉണ്ടാകുമെന്നും വീണ ജോർജ് അറിയിച്ചു. മന്ത്രി സന്ദർശനം നടത്തുന്ന സമയത്ത് സൂപ്രണ്ട് ഉള്‍പ്പടെയുള്ള ആരോഗ്യപ്രവർത്തകർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...