ലക്ഷ്യം സമഭാവനയുള്ള നവകേരളം : മന്ത്രി ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവകേരളം എല്ലാ ലിംഗവിഭാഗത്തിനും തുല്യമായ ഇടം നൽകുന്നതായിരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ട്രാൻസ് ജൻഡർ വ്യക്തികൾക്ക് നൂതന തൊഴിലുകൾ ലഭ്യമാക്കാനുള്ള നോളേജ് ഇക്കോണമി മിഷന്റെ പ്രൈഡ് പദ്ധതിയുടെ ഭാഗമായുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംഘടനപ്രതിനിധികൾ, കമ്മ്യൂണിറ്റി ലീഡേഴ്സ്, വോളണ്ടിയേഴ്സ്, എന്നിവർക്കായാണ് സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷൻ ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നത്. തുല്യതയോടെയും സമഭാവനയോടെയും എല്ലാ വ്യക്തികളെയും കാണാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്ന നവകേരള സങ്കല്പത്തിന്റെ സവിശേഷത.

സംസ്ഥാനത്തിന്റെ സാമ്പത്തികമായിട്ടുള്ള പരിമിതികൾക്കുള്ളിൽ നിന്നുതന്നെ ജനങ്ങളുടെ ജീവിതനിലവാരം വികസിത രാജ്യങ്ങളുടേതിന് തുല്യമായി ഉയർത്തണം എന്നാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിന്റെ സമ്പദ്ഘടന വിപുലീകരിക്കുവാനും കർമ്മശേഷി കൃത്യമായി വിനിയോഗിക്കാനും നമുക്ക് കഴിയണം എന്ന് മന്ത്രി പറഞ്ഞു. തൊഴിലിലേക്കും സംരംഭകത്വത്തിലേക്കും കടന്നുവരുമ്പോൾ നമുക്ക് സ്വന്തം ജീവിതത്തിലും കുടുംബത്തിനും സംഭാവന ചെയ്യാൻ സാധിക്കും. അത്തരം കാര്യങ്ങളെക്കുറിച്ച് വളരെ ഗൗരവപൂർണമായി ചിന്തിക്കാൻ ഈ മൂന്നു ദിവസത്തെ ശില്പശാല സഹായിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായ ചടങ്ങിൽ കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. പ്രോഗ്രാം മാനേജർമാരായ പ്രിജിത്,നിധീഷ് എന്നിവർ സംസാരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം വോളന്റീർമാർ പങ്കെടുക്കുന്ന പരിശീലന പരിപാടി ഏപ്രിൽ 29നു വൈകിട്ട് സമാപിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...