കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. മുന്‍പ് രാത്രിയില്‍ ഇറങ്ങിയിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ പകല്‍ സമയത്തും ഇറങ്ങുന്നത് ജനങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുകയാണ്. കഴിഞ്ഞ ദിവസമാണ് താമരപ്പള്ളിയില്‍ ഇറങ്ങിയ കാട്ടാനകള്‍ വനത്തിലേക്ക് തിരികെ കയറാതെ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തമ്പടിച്ചത്. പിന്നീട് നാട്ടുകാരും വനപാലകരും ചേര്‍ന്ന് ആനകളെ വനത്തിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. കല്ലേലി, കുളത്തുമണ്‍, താമരപ്പള്ളി തുടങ്ങി നിരവധി പ്രദേശങ്ങളില്‍ അടുത്തിടെയായി കാട്ടാനയുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. അച്ചന്‍കോവില്‍ നദി കടന്നെത്തുന്ന കാട്ടാനകള്‍ ഹാരിസണ്‍ എസ്റ്റേറ്റിലൂടെയാണ് ജനവാസ മേഖലയില്‍ എത്തുന്നത്. ഏറെ നാളുകളായി പ്രദേശത്ത് കാട്ടാനയുടെ ആക്രമണം വര്‍ധിച്ചിട്ടും കാട്ടാന ശല്യത്തിന് എതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പ്രദേശത്തെ ജനവാസ മേഖലയില്‍ പതിവായി കാട്ടാനകള്‍ എത്തുന്നത് മൂലം ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് പ്രദേശവാസികള്‍. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഇവിടം. മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കാന്‍ ഹാങ്ങിംഗ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്ന ജോലികള്‍ വനം വകുപ്പ് ആരംഭിച്ചിരുന്നുവെങ്കിലും ഇതും പൂര്‍ത്തിയായിട്ടില്ല. കല്ലേലി – കൊക്കാത്തോട് റോഡിലും കാട്ടാന ശല്യം വര്‍ധിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...