ന്യൂഡല്‍ഹി : കൊവിഡ് 19 ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡല്‍ഹി മെട്രോ സര്‍വ്വീസ് നാല് ലൈനുകളില്‍ കൂടി പുനഃസ്ഥാപിച്ചു. അണ്‍ലോക്ക് 4ന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്ലു ലൈനിലെ സര്‍വ്വീസ് പുനരാരംഭിച്ചിരുന്നു. റെഡ്, ഗ്രീന്‍, വയലറ്റ് ലൈനുകളിലൂടെയുള്ള സര്‍വ്വീസാണ് ഇന്ന് പുനരാരംഭിച്ചത്. ഏറ്റവും ദൈര്‍ഘ്യമേറിയ ദ്വാരക- നോയിഡ ബ്ലൂ ലൈന്‍, പിങ്ക് ലൈന്‍ സര്‍വ്വീസ് ബുധനാഴ്ച തുടങ്ങിയിരുന്നു.
സമയ്പുര്‍ ബാദി-ഹുഡ സിറ്റി സെന്റര്‍ വരെയുള്ള യെല്ലോ ലൈന്‍ ഈ മാസം ഏഴിനും സര്‍വ്വീസ് നടത്തിയിരുന്നൂ. റിതാല- ഷഹീദ് സ്ഥല്‍ (റെഡ് ലൈന്‍), കിര്‍ത്തി നഗര്‍/ഇന്ദര്‍ലോക്-ബ്രിംഗ് ഹോഷിനഗര്‍ സിംഗ് (ഗ്രീന്‍ ലൈന്‍), കാശ്മീരി ഗേറ്റ്-രാജ നഹര്‍ സിംഗ് (വയലറ്റ് ലൈന്‍) സര്‍വീസുകളാണ് ഇന്ന് നിയന്ത്രിതമായി പുനരാരംഭിച്ചത്. രാവിലെ 7-11 വരെയും വൈകിട്ട് 4-8 വരെയുമാണ് സര്‍വ്വീസ് ഉണ്ടായിരിക്കുക. രണ്ടു ദിവസത്തിനുള്ളില്‍ സര്‍വ്വീസുകള്‍ പുര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് ഡി.എംആര്‍.സിയുടെ പ്രതീക്ഷ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര.