ഡിഎംആര്‍സി മെട്രോ സര്‍വ്വീസ് നാല് ലൈനുകളില്‍ കൂടി പുനഃസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് 19 ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡല്‍ഹി മെട്രോ സര്‍വ്വീസ് നാല് ലൈനുകളില്‍ കൂടി പുനഃസ്ഥാപിച്ചു. അണ്‍ലോക്ക് 4ന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്ലു ലൈനിലെ സര്‍വ്വീസ് പുനരാരംഭിച്ചിരുന്നു. റെഡ്, ഗ്രീന്‍, വയലറ്റ് ലൈനുകളിലൂടെയുള്ള സര്‍വ്വീസാണ് ഇന്ന് പുനരാരംഭിച്ചത്. ഏറ്റവും ദൈര്‍ഘ്യമേറിയ ദ്വാരക- നോയിഡ ബ്ലൂ ലൈന്‍, പിങ്ക് ലൈന്‍ സര്‍വ്വീസ് ബുധനാഴ്ച തുടങ്ങിയിരുന്നു.

സമയ്പുര്‍ ബാദി-ഹുഡ സിറ്റി സെന്റര്‍ വരെയുള്ള യെല്ലോ ലൈന്‍ ഈ മാസം ഏഴിനും സര്‍വ്വീസ് നടത്തിയിരുന്നൂ. റിതാല- ഷഹീദ് സ്ഥല്‍ (റെഡ് ലൈന്‍), കിര്‍ത്തി നഗര്‍/ഇന്ദര്‍ലോക്-ബ്രിംഗ് ഹോഷിനഗര്‍ സിംഗ് (ഗ്രീന്‍ ലൈന്‍), കാശ്മീരി ഗേറ്റ്-രാജ നഹര്‍ സിംഗ് (വയലറ്റ് ലൈന്‍) സര്‍വീസുകളാണ് ഇന്ന് നിയന്ത്രിതമായി പുനരാരംഭിച്ചത്. രാവിലെ 7-11 വരെയും വൈകിട്ട് 4-8 വരെയുമാണ് സര്‍വ്വീസ് ഉണ്ടായിരിക്കുക. രണ്ടു ദിവസത്തിനുള്ളില്‍ സര്‍വ്വീസുകള്‍ പുര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് ഡി.എംആര്‍.സിയുടെ പ്രതീക്ഷ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....