പത്തനംതിട്ട : മകരവിളക്കുല്‍സവം പ്രമാണിച്ച് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കേരള ജലവിഭവ വകുപ്പ്. തീര്‍ഥാടകരുടെ ദാഹമകറ്റുന്നതിനും വിശ്രമ സൗകര്യമൊരുക്കുന്നതിനും നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും കുടിവെള്ള കിയോസ്‌കുകളും വിരിവെക്കാനുള്ള സൗകര്യങ്ങളുമുള്‍പ്പെടെ വലിയ സൗകര്യങ്ങളാണ് ജലവിഭവ വകുപ്പ് ഒരുക്കിയിട്ടുള്ളത്.
കരിമല വഴി വരുന്ന അയ്യപ്പഭക്തന്മാര്‍ക്ക് വിശ്രമിക്കാന്‍ 50 വിരിവെപ്പ് കേന്ദ്രങ്ങള്‍ ഒരുക്കി. തീര്‍ഥാടകരുടെ ദാഹമകറ്റുന്നതിന് കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി പമ്പാ സെക്ഷന് കീഴില്‍ ചെറിയാനവട്ടത്ത് നിന്നുള്ള കുടിവെള്ള പൈപ്പുകള്‍ 2 കിലോമീറ്റര്‍ ദൂരം നീട്ടി വലിയാനവട്ടം വരെ എത്തിച്ചു. ഇതോടെ ഈ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.
മകരജ്യോതി ദര്‍ശനത്തിനുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് ഹില്‍ടോപ്പിന് മുകളില്‍ അയ്യായിരം ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ട് പി.വി.സി ടാങ്കുകള്‍ പുതുതായി സ്ഥാപിച്ച് കിയോസ്‌കുകള്‍ വഴി കുടിവെള്ളം ലഭ്യമാക്കി തുടങ്ങി. മണ്ഡലകാലത്ത് ദിവസവും 35ലക്ഷം ലിറ്ററിലേറെ വെള്ളമാണ് ജലവിഭവ വകുപ്പ് വിതരണം ചെയ്ത് പോന്നത്.
മകരവിളക്ക് സമയത്തെ ഭക്തജനപ്രവാഹം കണക്കിലെടുത്ത് നിലവിലുള്ള പമ്പാടാങ്കിന് പരിസരം അയ്യായിരം ലിറ്റര്‍ ശേഷിയുള്ള പത്ത് പി.വി.സി ടാങ്കുകള്‍ സ്ഥാപിച്ച് കുടിവെള്ള സംഭരണശേഷി അമ്പതിനായിരം ലിറ്റര്‍ വര്‍ധിപ്പിച്ചതായി ജല അഥോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ആര്‍.ഡി. അനില്‍കുമാര്‍ അറിയിച്ചു. ഇപ്പോള്‍ നിത്യവും 40 ലക്ഷം ലിറ്ററിലേറെ ജലമാണ് വിതരണം ചെയ്യുന്നത്.
നിലയ്ക്കല്‍ ബേസ് ക്യാമ്പിലും കുടിവെള്ള ലഭ്യത വര്‍ധിപ്പിച്ചു. ഹെലിപ്പാട് ആര്‍. ഒ പ്ലാന്റിന് സമീപം 8 ടാങ്കുകള്‍ അധികമായി സ്ഥാപിച്ചാണിത്. മകരവിളക്ക് സമയത്ത് ഭക്തജന തിരക്കേറിയാലും കുടിവെള്ള ക്ഷാമമുണ്ടാകാത്ത വിധത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. നിലവില്‍ 100 കരാര്‍ തൊഴിലാളികളും 10 ജീവനക്കാരുമാണ് വാട്ടര്‍ അതോറിറ്റിക്കായി ശബരിമലയില്‍ സേവനരംഗത്തുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033