തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് ധനമന്ത്രി അടക്കം ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും സംസ്ഥാനത്തിന്റെ സ്ഥിതി അത്രമേൽ ശോചനീയമാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ലാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നത്. സാധനങ്ങളുടെ വിലവർധനവ് മുതൽ നിത്യജീവിതത്തിലുടനീളം ഈ പ്രതിസന്ധി കാര്യമായി ബാധിക്കുന്നുമുണ്ട്. എന്നാൽ ഈ സാഹചര്യത്തെ നേരിടാൻ കേരളത്തിലെ ജനങ്ങൾ ഒരുങ്ങുന്നുവെങ്കിലും ചില മേഖലകളിലെ ദയനീയാവസ്ഥ പുറംലോകം അറിയുന്നില്ല എന്നതാണ് സാരം. ഉച്ചക്കഞ്ഞി വിതരണത്തിൽ സർക്കാർ കാര്യമായ ശ്രദ്ധ ചെലുത്താത്ത വിഷയം ചർച്ച ചെയ്യപ്പെടുമ്പോഴാണ് പുതിയ അധ്യായന വർഷം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ വിഷയം കൂടി പുറത്തു വരുന്നത്. ജൂനിയർ, സീനിയർ തലങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരത്തിലധികം അധ്യാപകർക്കാണ് ജോലിചെയ്തിട്ടും കഴിഞ്ഞ നാല് മാസത്തോളമായി ശമ്പളം ലഭിക്കാത്തത്.
ഓൺലൈൻ സേവന സംവിധാനമായ സ്പാർക്കിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുണ്ടാകുന്ന കാലതാമസമാണ് ശമ്പളവിതരണത്തിന് തടസമാകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നാല് മാസം കഴിഞ്ഞിട്ടും സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിച്ചില്ല എന്നത് അവിശ്വസനീയമാണ്. ആഴ്ചയിൽ മൂന്നു മുതൽ അഞ്ചു ദിവസം വരെയാണ് അധ്യാപകർക്ക് ക്ലാസുകൾ ഉണ്ടാവുക. ഭൂരിഭാഗം അധ്യാപകരും സ്കൂളിലേക്ക് എത്തുന്നത് ദീർഘദൂരം യാത്ര ചെയ്തിട്ടാണ്. ഇതിന് പുറമെ ഇവരുടെ യാത്ര ചിലവ് കൂടി കാണാതെ പോകരുത്. മറ്റ് ജോലികൾക്ക് പോയി ഇവ കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിൽ ഉണ്ടാവുന്നത്. പുരുഷൻമാരായ അധ്യാപകർ കൂലി പണിക്കു വരെ പോവുന്നുമുണ്ട്.
ഇതിന് പുറമെ വീട്ടുചിലവുകളും മക്കളുടെ വിദ്യാഭ്യാസത്തിനുമെല്ലാം എത്ര നാൾ കടം വാങ്ങി തന്നെ ഇവർ പണം കണ്ടെത്തുമെന്നു സർക്കാർ തന്നെ പറയണം. മുൻ കാലങ്ങളിൽ എൽ പി മുതൽ ഹയർ സെക്കന്ററി വരെയുള്ള അദ്ധ്യാപകരും ഇത്തരം പ്രതിസന്ധി നേരിട്ടിരുന്നു എന്നത് ശ്രദ്ധേമാണ്. അന്ന് മന്ത്രി ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതെങ്കിൽ ഇന്ന് എന്തു കൊണ്ട് ബന്ധപെട്ട അധികാരികൾ ഇടപെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജോലി ഭാരത്തിനു പുറമെ ശമ്പളം ഇലായ്മയും കൂടി അധ്യാപകരെ സമ്മർദ്ദത്തിലാക്കുകയെ ഉള്ളൂ. നിരവധി അധ്യാപക ആത്മഹത്യകൾ നമ്മുക്ക് മുന്നിൽ ഉദാഹരണങ്ങളായുണ്ട്. അധ്യാപനത്തിൽ ഇത്തരം പ്രതിസന്ധികൾ നേരിടുന്നത് ഈ മേഖലയിലേക്കുള്ള കൂടുതൽ ആളുകളുടെ കടന്നു വരവിനെ ഇല്ലാതാക്കും. നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ അന്യ സംസ്ഥാനത്തു നിന്നും അധ്യാപകരെ കണ്ടത്തേണ്ട അവസ്ഥ ഉണ്ടാവരുത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033