പാലക്കാട് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൂങ്ങി മരിച്ചു. പാലക്കാട് കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തന്റെ ഗുരുതരമായി പൊള്ളലേറ്റ ശരീരവുമായി തൂങ്ങിമരിക്കുകയായിരുന്നു. നടുവട്ടം പറവാടത്ത് വളപ്പില്‍ 35 വയസുള്ള ഷൈബു ആണ് മരിച്ചത്. ഷൈബു കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഇത് കണ്ടയുടന്‍ തന്നെ ബന്ധുക്കള്‍ ഓടിയെത്തി തീ കെടുത്തുകയായിരുന്നു. തീ അണഞ്ഞ ഉടന്‍ തന്നെ യുവാവ് പാതി കത്തിയ ശരീരവുമായി സ്ഥലത്ത് നിന്നും പോയി. പിന്നീട് കിണറില്‍ തൂക്കിയിട്ടിരുന്ന മോട്ടോറിന്റെ കയര്‍ ഉപയോഗിച്ച് കിണറിനകത്ത് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടത്തുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിച്ചിട്ടും വരാന്‍ തയ്യാറാകാത്തതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്ത് എഥനോൾ ഉത്പാദനം വർദ്ധിച്ചു ; ഇറക്കുമതി അളവിൽ മാറ്റമില്ലെന്ന് കണക്കുകൾ

0
കൊച്ചി : ഇരുപതുശതമാനം എഥനോളടങ്ങുന്ന ഇ20 പെട്രോളിന്റെ വരവോടെ രാജ്യത്ത് എഥനോൾ...

കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

0
കൊച്ചി: കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ....

രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ; ഇ.ഡി. ഉദ്യോഗസ്ഥന്റെ പേരിൽ കേസെടുത്ത്...

0
കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഇ.ഡി....

അമേരിക്കയില്‍ വിസ നിയന്ത്രണം കർശനമാക്കി ട്രംപ് ഭരണകൂടം

0
വാഷിംഗ്ടൺ: അമേരിക്കയില്‍ വിസ നിയന്ത്രണം കർശനമാക്കി ട്രംപ് ഭരണകൂടം. സ്റ്റുഡന്‍റ് വിസയുടേയും...