പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലയായ കോട്ട മുക്ക് , കിഴക്കുപുറം, ഈട്ടിമൂട്ടിൽ ഭാഗം, വടക്കുപുറം, വെട്ടൂർ , കുമ്പംപാറ,പരുത്തിയാനി, തോമ്പിൽ കൊട്ടാരം, കരിംകുറ്റി, തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ള ജനവാസ മേഖലയായ വടക്കുപുറം കരിംകുറ്റിയിൽ പാറമട ആരംഭിക്കുവാൻ ചില തല്പര കക്ഷികൾ നടത്തുന്ന നീക്കം തടയണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ബന്ധപ്പെട്ട ഗ്രാമപഞ്ചാത്ത്, റവന്യു അധികൃതരോട് ആവശ്യപ്പെട്ടു. നിർദ്ദിഷ്ട്ട പാറമടയുടെ തൊട്ട് അടുത്തു കൂടി ഒഴുകി അച്ചൻകോവിൽ ആറ്റിൽ എത്തിച്ചേരുന്ന വടക്കുപുറം, വെട്ടൂർ വഴിയുള്ള ഇറമ്പാ ത്തോട് പുഴ മലിനമാകുകയും അതു മൂലം അച്ചൻകോവിൽ ആറ്റിലെ നിരവവധി ശുദ്ധജല പദ്ധതികളുടെ ജലസ്‌റോതസുകളിൽ മലിന ജലം കലരുകയും ചെയ്യുന്നതുമൂലം ആയിരക്കണക്കിന് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
കരിംകുറ്റിയിൽ പാറമട ആരംഭിക്കുവാനുള്ള നീക്കങ്ങൾക്ക് പിന്നിൽ ഉന്നതരായ ഭരണകക്ഷി നേതാക്കൾക്ക് പങ്കുള്ളതായും ബിനാമികളെ മുൻ നിർത്തിയാണ് ഇപ്പോൾ പാറമടക്ക് അനുമതി തേടുന്നതെന്നും കോൺഗ്രസ് യോഗം കുറ്റപ്പെടുത്തി. കരിംകുറ്റിയിൽ പാറമടക്കുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുവാനും വടക്കുപുറം ക്വാറി വിരുദ്ധ ജനകീയ സമിതി പാറമടക്കെതിരായി നടത്തുന്ന സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ശക്തമായ പിൻതുണ നല്കുന്ന തിനും യോഗം തീരുമാനിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊ തീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെകട്ടറി ബി.നരേന്ദ്രനാഥ്, ഡി.സി.സി അംഗം യോഹന്നാൻ ശങ്കരത്തിൽ, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ വി.സി. ഗോപിനാഥ പിള്ള, പി.അനിൽ, ശശീധനായർ പാറയരുകിൽ, മീരാൻ വടക്കുപുറം ബെന്നി ഈട്ടിമൂട്ടിൽ, സിനിലാൽ ആലു നില്ക്കുന്നതിൽ, ബിജുമോൻ പുതുക്കുളം,ബിന്ദു ജോർജ്, മോനി. കെ.ജോർജ്ജ്, ജെയിംസ് പരുത്തിയാനി, അനിൽ മോളൂത്തറ, അനി.എം. ഏബ്രഹാം,കേണൽ പി.എ മാത്യു, വിജയകുമാർ വാനിയേത്ത് , വിത്സൺ അരികിനേത്ത്, മിനി ജെയിംസ് എന്നിവർ പ്രസംഗിച്ചു.