Wednesday, July 2, 2025 4:36 pm

രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യരുത് : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രോഗത്തിന്റെ മുമ്പില്‍ ഒരാളും നിസഹായരാകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരമാവധി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടായി. നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് സര്‍വേ പ്രകാരം പത്ത് വര്‍ഷം മുമ്പ് സംസ്ഥാനത്തെ ആരോഗ്യത്തിലെ ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്‍ഡിച്ചറിനേക്കാള്‍ ചികിത്സാ ചെലവ് പകുതിയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമായതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്. ഒരു വര്‍ഷം 1600 കോടിയിലധികം രൂപയാണ് സൗജന്യ ചികിത്സയ്ക്ക് മാത്രം സര്‍ക്കാര്‍ ചെലവഴിക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വരുന്നതിന് മുമ്പ് 30,000 രൂപ മാത്രമാണ് സൗജന്യ ചികിത്സയ്ക്കായി നല്‍കിയിരുന്നത്. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ രണ്ടര ലക്ഷം ക്ലെയിമുകളാണ് സൗജന്യ ചികിത്സയ്ക്ക് ഉണ്ടായിരുന്നത്. ഇപ്പോഴത് ആറേമുക്കാല്‍ ലക്ഷം കഴിഞ്ഞു. അതായത് 30,000 രൂപയില്‍ നിന്നും 5 ലക്ഷം രൂപ ഒരു കുടുംബത്തിന്റെ ഓരോ അംഗത്തിനും ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്നു. സൗജന്യ ചികിത്സയില്‍ കേരളം ശക്തമായ നിലപാടും പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആശുപത്രികള്‍ ആശ്വാസത്തിന്റെ ഇടമാകണം. രോഗികള്‍ക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കണം. ഒരാള്‍ക്ക് ശാരീരികമായി രോഗം വരുമ്പോള്‍ മാനസികമായും വൈകാരികമായും സാമ്പത്തികമായും ബുദ്ധിമുട്ട് നേരിടും. അതുള്‍ക്കൊണ്ട് അവരുടെ ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യരുത്. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ രോഗികളെ ചികിത്സിക്കണം. മെഡിക്കല്‍ കോളേജുകളുടെ ഭാരം കൂട്ടാതിരിക്കാനാണ് മറ്റ് ആശുപത്രികളെ ശാക്തീകരിക്കുന്നത്. ഓരോ ആശുപത്രികളുടേയും റഫറല്‍ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ്. പേരൂര്‍ക്കട ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് 227 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതേസമയം ഇന്നലത്തെ നൈറ്റ് സെന്‍സസ് അനുസരിച്ച് കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണം 77 ആണ്. അതേ സമയം മെഡിക്കല്‍ കോളേജുകളില്‍ രോഗികളുടെ ബാഹുല്യമാണ്. ഇത് ഉദാഹരണമായെടുത്ത് അതാത് ആശുപത്രികളില്‍ നിന്ന് നല്‍കാവുന്ന ചികിത്സകള്‍ അവിടെ തന്നെ ലഭ്യമാക്കണം.

സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ എട്ടര വര്‍ഷം കൊണ്ട് ചരിത്രത്തിലെ ഏറ്റവും അധികം വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന കാലഘട്ടമാണ്. തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ കോളേജും ആര്‍സിസിയും ഉള്‍പ്പെടെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം നോക്കിയാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലഘട്ടമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ സമയം രണ്ട് ബ്ലോക്കുകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്. 100 കോടി രൂപ ചെലവഴിച്ചുള്ള എംഎല്‍ടി ബ്ലോക്ക് 80 ശതമാനം പൂര്‍ത്തിയായി. സര്‍ജിക്കല്‍ ബ്ലോക്ക് നടപടികള്‍ പൂര്‍ത്തിയായി നിര്‍മ്മാണം ആരംഭിക്കുകയാണ്. ആര്‍സിസിയില്‍ 200 കോടിയോളം രൂപ ചെലവഴിച്ചുള്ള കെട്ടിടം 2025 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് സജ്ജമാകുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം രാജ്യത്തെ 5 ആശുപത്രികളുടെ പട്ടികയില്‍ ഇടം പിടിച്ച് സെന്റര്‍ ഓഫ് എക്‌സലന്‍സായിട്ടുണ്ട്. എല്ലാ ആശുപത്രികളിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പേരൂക്കട ആശുപത്രിയില്‍ സജ്ജമാക്കിയതില്‍ 8.30 കോടി രൂപ പ്ലാന്‍ ഫണ്ടാണ്. ഈ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 36 കോടി അനുവദിക്കും.

ആര്‍ദ്രം മിഷന്റെ ഭാഗമായി ആശുപത്രികളില്‍ 10 കാര്യങ്ങളാണ് ലക്ഷ്യം വച്ചിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് ബോര്‍ഡ് മാറ്റിവയ്ക്കലല്ല. ആ തദ്ദേശ സ്ഥാപന പരിധിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആശ്രയിക്കാവുന്ന ഒരിടമാണത്. അവിടെ ലാബ് സംവിധാനമുള്‍പ്പെടെ പ്രാഥമിക പരിശോധനാ സംവിധാനങ്ങളുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയില്‍ നിര്‍ണയ ലാബ് നെറ്റുവര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യമാകുകയാണ്. ഇത് രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. താലൂക്ക് ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ജില്ലാ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് മെഡിക്കല്‍ കോളേജുകളില്‍ വിപുലമായ സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. ആശുപത്രികളിലെ കൂടുതല്‍ വികസനം ജനകീയ പങ്കാളത്തത്തോട മുന്നോട്ട് പോകാനാകണമെന്നും മന്ത്രി വ്യക്തമാക്കി.

വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സലൂജ വി.ആര്‍., സുനിത എസ്., വിളപ്പില്‍ രാധാകൃഷ്ണന്‍, എം. ജലീല്‍, വാര്‍ഡ് കൗണ്‍സിലര്‍ ജമീല ശ്രീധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡി.എം.ഒ. ഡോ. ബിന്ദു മോഹന്‍, ഡി.പി.എം. ഡോ. ആശ വിജയന്‍, ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ബി. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ വിജയകുമാര്‍, എക്‌സി എഞ്ചിനീയര്‍ ഡി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരുമല റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് വ്യാപാരികളും യാത്രക്കാരും

0
പരുമല : ചെറിയ മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം ; ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

0
ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ...

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്ന് കെപിസിസി

0
തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം...

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...