ന്യൂഡൽഹി: പാകിസ്താന് വീണ്ടും മുന്നറിയിപ്പുമായി ഇന്ത്യ. രാജ്യത്തിന്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നൂറിലധികം ഭീകരരെ കൊലപ്പെടുത്തിയെന്നും പാകിസ്താൻ മിസൈലുകൾ ഇന്ത്യ തകർത്തെന്നും രാജ്നാഥ് സിങ് അറിയിച്ചു. ഡിഫൻസ് റിസർച്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്റെ ഭീകരവാദ താവളങ്ങളെ തകർക്കുകയാണ് ലക്ഷ്യം. ഒൻപത് ഭീകരവാദ താവളങ്ങൾ തകർത്തു. സാധാരണക്കാർക്ക് പരിക്കേറ്റിട്ടില്ല. ഓപറേഷൻ സിന്ദൂർ രാജ്യത്തിന് അഭിമാന നിമിഷമാണ്. പാകിസ്താനിലെ നഗരങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. കൂടുതൽ സൈനിക നീക്കങ്ങൾക്കായി തയ്യാറാകുകയാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഓപറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരരെന്ന് രാജ്നാഥ് സിങ് പറഞ്ഞിരുന്നു. കാണ്ഡഹാർ വിമാനം റാഞ്ചലിന്റെയും പാർലമെന്റ് ആക്രമണത്തിന്‍റെയും സൂത്രധാരനായ അബ്ദുൽ റഊഫ് അസ്ഹറും ഓപറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033