അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടതിൽ പ്രതിഷേധിച്ച് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ 8 പേരെയും കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ 6 പേരെയും ആണ് ഒഴിവാക്കാൻ തീരുമാനിച്ചത്. യാതൊരു മുന്നറിയിപ്പും കൂടാതെ ബുധനാഴ്ച വൈകുന്നേരമാണ് താത്കാലിക ജീവനക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത്. രാവിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഗവി സഞ്ചാരികളുമായി ബസ് എത്തിയപ്പോൾ രാവിലെയുള്ള തുഴച്ചിൽക്കാരിൽ നാലിൽ മൂന്ന് പേരും 60 വയസ് കഴിഞ്ഞവർ ആയതിനാൽ സവാരി നടത്താൻ കഴിയാതെ വരികയും തുടർന്ന് വിനോദ സഞ്ചാരികൾ കുട്ടവഞ്ചി സവാരി നടത്താതെ മടങ്ങുകയുമായിരുന്നു.

ബാംബുഹട്ടിലെ ജീവനക്കാർ, ആരണ്യകം കഫേ ജീവനക്കാർ അടക്കം അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയും ഞള്ളൂർ ഫോറെസ്റ്റ് ഡെപ്യൂട്ടിക്ക് നിവേദനം നൽകുകയുമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിന് മുൻപ് തന്നെ വനം വകുപ്പ് 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്ന് ഉത്തരവ് ഇറക്കിയിരുന്നു എന്നും അതാണ്‌ നടപ്പാക്കിയത് എന്നുമാണ് വനം വകുപ്പ് അധികൃതർ വിഷയത്തിൽ നൽകുന്ന വിശദീകരണം. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ആളുകളെയാണ് പെട്ടെന്ന് പിരിച്ചുവിടാൻ തീരുമാനിച്ചത്. പെട്ടെന്ന് മറ്റൊരു ജോലിക്ക് പോകാൻ കഴിയാത്ത ഇവരുടെ ജീവിതമാർഗമാണ് വഴിമുട്ടിയത്. ഇതിന് പരിഹാരം കാണുന്നത് വരെ സമരം തുടരും എന്നും തൊഴിലാളികൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...