വാഹനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞാല്‍ ഇനി പണി കിട്ടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാഹനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞാല്‍ ഇനി പണി കിട്ടും. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയോരങ്ങളോട് ചേര്‍ന്നുള്ള വനമേഖലകളിലും മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇനി പിടിച്ചെടുക്കും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പിന്നീട് വാഹനങ്ങള്‍ വിട്ടുകൊടുക്കൂ.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപവും കഴക്കൂട്ടം-എയര്‍പ്പോര്‍ട്ട് റോഡിലും കോഴിക്കോട് താമരശ്ശേരി ചുരത്തിനോട് ചേര്‍ന്നും മാലിന്യങ്ങള്‍ തള്ളുന്നത് സംബന്ധിച്ച് ഉണ്ടായ ചര്‍ച്ചകളാണ് വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും അതിനോട് ചേര്‍ന്നുള്ള സ്ഥലത്തും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍, പാതയോരങ്ങളോട് ചേര്‍ന്നുള്ള കാടുകളിലും മറ്റും മാലിന്യം തള്ളുന്നവര്‍, യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചശേഷം പ്ലാസ്റ്റിക് കവറുകളും പ്ലേറ്റുകളും ഉള്‍പ്പെടെ മാലിന്യം വലിച്ചെറിയുന്നവര്‍ തുടങ്ങിയവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് തീരുമാനം. ഇത്തരം വാഹനങ്ങള്‍ ആവശ്യമെങ്കില്‍ പിടിച്ചെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...