Monday, July 7, 2025 6:01 am

ഭർത്താവിനെതിരെ പക വീട്ടാൻ നിയമത്തെ ഉപയോഗിക്കരുത് ; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നിയമം ദുരുപയോഗം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഒരു യുവതി ഫയൽ ചെയ്‌ത കേസ് മാറ്റിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി വി നാഗരത്ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി കേസ് തള്ളാൻ വിസമ്മതിച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്ന വിവാഹിതരായ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കും.

വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് ഹർജി നൽകിയതിന് പിന്നാലെ ഭർത്താവിന്റെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ഇവർ കേസ് നൽകുകയായിരുന്നു. കൃത്യമായ തെളിവുകൾ ഇല്ലാതെ ഭർതൃവീട്ടുകാരുടെ പേരുകൾ ഉന്നയിക്കുന്നത് കുറ്റം ചുമത്താൻ പര്യാപ്തമല്ലെന്ന് വാദത്തിനിടെ കോടതി വ്യക്തമാക്കി. അടുത്തകാലത്തായി വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിക്കുകയാണ്. ഇതിനൊപ്പം തന്നെ ഭർത്താവിനും കുടുംബത്തിനുമെതിരായ പക വീട്ടാൻ നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള
പ്രവണതയും വർദ്ധിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കേസ് തള്ളാതിരുന്നത് തെലങ്കാന ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണ്. വ്യക്തിപരമായ പക വീട്ടാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് യുവതി കേസ് ഫയൽ ചെയ്ത‌തതെന്നും കോടതി വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

0
ബെംഗളുരു : ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം വെസ്റ്റ്...

ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ....

കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം : കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും

0
കൊച്ചി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം...