മല്ലപ്പള്ളി : കാവനാല്‍കടവ്-നെടുങ്കുന്നം റോഡിലെ ആദ്യഘട്ട ടാറിങ് പ്രവ്യത്തികള്‍ തുടങ്ങി. ഇന്നലെയാണു ബിറ്റുമിനസ് മെക്കാഡം (ബിഎം) നിരത്തി ഉറപ്പിക്കുന്ന ജോലികളാണു തുടങ്ങിയത്. കാവനാല്‍കടവ് മുതല്‍ നൂറോമ്മാവു വരെയുള്ള ഭാഗങ്ങളില്‍ ബിഎം ബിസി നിലവാരത്തിലാണു നിര്‍മാണം നടത്തുന്നത്. ടാറിങ് പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായി നേരിട്ടിരുന്ന ദുരിതയാതയ്ക്കു പരിഹാരമാകും. മെറ്റലും പാറമണലും ചേര്‍ത്തുള്ള വെറ്റ് മിക്സ് മെക്കാഡം (ഡബ്ല്യുഎംഎം) ആഴ്ചകള്‍ക്ക് മുന്‍പ് നിരത്തി ഉറപ്പിച്ചിരുന്നുവെങ്കിലും ശക്തമായ മഴ കാരണം ടാറിങ് നടത്തിയിരുന്നില്ല. ഓടകൾ ഇല്ലാത്തതിനാൽ മഴയില്‍ പലയിടങ്ങളിലും വെറ്റ് മിക്സ് മെക്കാഡം ഒലിച്ചുപോയിരുന്നു. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിൽ അത് വിണ്ടുമിട്ടുറപ്പിച്ചു. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനു മാത്യു ടി. തോമസ് എംഎല്‍എ, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്സിക്യട്ടിവ് എന്‍ജിനീയര്‍ റോമി ജോസഫ്, അസിസ്റ്റന്റ് മിനു മേരി തോമസ്, ഓവര്‍സിയര്‍ റോബര്‍ട്ട എം. ഫിലിപ് എന്നിവര്‍ സന്ദര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1