അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക സുരക്ഷാ റെയ്ഡ് ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയില്‍ ‘കുവൈറ്റ് ഭായിജാന്‍’ എന്ന് അറിയപ്പെടുന്ന ഫൈസാന്‍ ഖാന്‍ പിടിയില്‍. 23ഗ്രാം എംഡിഎംഎയുമായാണ് യുപി സ്വദേശിയായ ഇയാള്‍ കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പിടിയിലായത്. ഗള്‍ഫ് രാജ്യങ്ങളില്‍ എംഡിഎംഎ വിതരണം നടത്തുന്നതില്‍ പ്രധാനിയാണ്. ഇയാള്‍ കുവൈറ്റില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ലഹരിക്കടത്ത് വ്യാപിപ്പിക്കുന്നതിന് ഇടയിലാണ് എക്‌സൈസ് പിടികൂടിയത്.

അതേസമയം മലപ്പുറത്ത് നടന്ന പരിശോധനയില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. നെല്ലിക്കുത്ത് സ്വദേശി ജാഫര്‍ അലി, കാരക്കുന്ന് സ്വദേശി മുഹമ്മദ് മുസ്തഫ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 31.58ഗ്രാം പിടിച്ചെടുത്തിട്ടുണ്ട്. തൃക്കലങ്ങോട് കൊഴക്കളംചാലില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. മലപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...