ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ ലഹരി പടരുന്നത് മിഠായിയുടെയും ഗുളികളുടെയും രൂപത്തില്‍. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരവും നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ലഹരിക്കച്ചവടം പൊടിക്കുന്നത്. നാല് ലഹരി മിഠായികളും അഞ്ച് ഗ്രാം കഞ്ചാവും എക്സൈസ് സംഘം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. മുല്ലക്കല്‍ സ്വദേശി അനന്തശങ്കറിനെ (24) എക്സൈസ് റേഞ്ച് സംഘം അറസ്റ്റു ചെയ്തിരുന്നു. പിടിച്ചെടുത്ത ലഹരി മിഠായി രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
വിദ്യാലയങ്ങള്‍ നിരീക്ഷണത്തില്‍
ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ പോലീസും എക്സൈസും വര്‍ദ്ധിത വീര്യത്തോടെ രംഗത്തുണ്ട്. ഇതോടെ വിദ്യാലയ പരിസരത്തെ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജില്ലയില്‍ 50ല്‍ അധികം സ്‌കൂളുകളുടെ പരിസരത്ത് ലഹരി വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മഫ്ടിയിലുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. മുഴുവൻ സമയ ജില്ലാ കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷൻ ഓഫീസില്‍ പ്രവര്‍ത്തനം സജ്ജമാണ്. സ്‌കൂളുകളിലെ വിമുക്തി പദ്ധതിയുടെ ചുമതലക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ലഹരി വിരുദ്ധ ക്‌ളബുകളുടെയും എൻ.എസ്.എസ് യൂണിറ്റുകളുടെയും സഹകരണത്തോടെ ബോധവത്കരണ പരിപാടി നടത്താനും പദ്ധതിയുണ്ട്.
ഡോഗ് സ്‌ക്വാഡ്
ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും നര്‍ക്കോട്ടിക് വിഭാഗം ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച കേരള ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷൻ ഫോഴ്‌സ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയും പരിശോധനകള്‍ നടന്നുവരുന്നു. എല്ലാ പോലീസ് സ്റ്റേഷനിലും ഒരു അഡീഷണല്‍ എസ്.ഐയും ഓരോ വനിത, പുരുഷ സിവില്‍ പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെട്ട സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ലഹരിയുടെ ഒഴുക്ക് തടയാൻ ജില്ലാ അതിര്‍ത്തികളിലും ഗ്രാമീണമേഖലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.