നടുവേദന എന്നത് ഒരു ആര്‍ക്കും വരാവുന്ന ഒരു സാധാരണ അവസ്ഥയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവരും ചുരുക്കമായിരിക്കും. നടുവിലോ താഴത്തെ പുറകിലോ ഉള്ള അസ്വസ്ഥതയോ വേദനയോ ആണ് നടുവേദന എന്ന് പൊതുവേ പറയുന്നത്. നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാം. അത്തരത്തിലുള്ള നടുവേദന മാറാന്‍ പരീക്ഷിക്കേണ്ട ചില ടിപ്സുകള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്
ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണെങ്കില്‍, എപ്പോഴും നിവര്‍ന്ന് ശരിയായ പോസ്ചറില്‍ ഇരിക്കുക.
പുറകിലെ പേശികൾ, ഡിസ്കുകൾ, ലിഗമെന്‍റുകള്‍ എന്നിവയിലെ ആയാസം കുറയ്ക്കാൻ ഇത് സഹായിക്കും.
രണ്ട്
കൃത്യമായി വ്യായാമം ചെയ്യുന്നതും നടുവേദന കുറയ്ക്കാന്‍ സഹായിച്ചേക്കാം. യോഗ, വാട്ടർ എയ്‌റോബിക്‌സ്, എയ്‌റോബിക്‌സ്, നീന്തൽ തുടങ്ങിയവ നടുവേദന കുറയ്ക്കും.
മൂന്ന്
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. ഇത് നടുവിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
നാല്
ഐസ് പാക്ക് ഉപയോഗിക്കുന്നത് പെട്ടെന്നുള്ള നടുവേദനയെ ശമിപ്പിക്കാന്‍ സഹായിക്കും. ഇതിനായി ഒരു തൂവാലയിൽ പൊതിഞ്ഞ ഐസ് പാക്ക് നടുവില്‍ വയ്ക്കാം.