എസ്.എൻ.ഡി.പി യോഗത്തെ വൻപുരോഗതിയിലേക്ക്‌ നയിച്ച കരുത്തുള്ള ജനനായകനാണ് വെള്ളാപ്പള്ളി നടേശന്‍ ; അഡ്വ.സിനിൽ മുണ്ടപ്പള്ളി

For full experience, Download our mobile application:
Get it on Google Play

പന്തളം : എസ്.എൻ.ഡി.പി യോഗത്തെ വൻപുരോഗതിയിലേയ്ക്ക് നയിച്ച കരുത്തുള്ള ജനനായകനാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. പന്തളം യൂണിയനിലെ മുട്ടം തുമ്പമൺ ശാഖ ത്രിദിന പ്രതിഷ്ഠാവാർഷിക മഹോത്സവും മെറിറ്റ്‌ഡേയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് ഉപകരിക്കും വിധം യോഗത്തെ ശക്തിപ്പെടുത്താൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞിട്ടുണ്ട്. കുപ്രചരണം കൊണ്ടും കള്ള കേസുകൾ കൊണ്ടും യോഗത്തിന്റെ വികസനം തടയാൻ ശ്രമിക്കുന്ന കുബുദ്ധികളെ സംഘടനാ ശക്തി കൊണ്ട് നേരിട്ട് വിജയം കൈവരിച്ച് അതിവേഗതയോടെ മുന്നേറുകയാണ് അദ്ദേഹം.

പുകമറ വാർത്തകൾ സൃഷ്ടിക്കുന്ന സാമൂഹിക സമുദായിക ദ്രോഹികളെ സംഘടനാ പ്രവർത്തകർ തിരിച്ചറിച്ചറിയണം. കർമ്മ രംഗത്ത് അതിശക്തിയോടെ മൂന്ന് പതിറ്റാണ്ട് പൂർത്തീകരിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മനുഷ്യത്വത്തിന്റെ കാവലാൾ ആണെന്നും സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ എസ്.ആദർശ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്രസർക്കാരിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസിലറായ യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയ്ക്കു ശാഖയുടെ ഉപഹാരവും ആദരവും നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...