Friday, May 9, 2025 5:31 am

വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ഗുണങ്ങൾ പലത്…

For full experience, Download our mobile application:
Get it on Google Play

പ്രകൃതി നമുക്ക് നൽകിയ ഏറ്റവും നല്ല സമ്മാനമാണ് ജലം. വെള്ളമില്ലാതെ അതിജീവനം അസാധ്യമാണ്. നമ്മുടെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരവും ഇതിലുണ്ട്. ജലത്തിന്റെ ഗുണങ്ങളെക്കുറിച്ചും ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് എന്തുകൊണ്ട് പ്രധാനമാണെന്നും നമുക്ക് അറിയാം. നമ്മുടെ ശരീരത്തിന്റെ ഏതാണ്ട് 75 ശതമാനവും ഇലക്‌ട്രോലൈറ്റുകളുടെ രൂപത്തിലുള്ള ദ്രാവകങ്ങളാൽ നിർമ്മിതമാണ്.

രാവിലെ എഴുന്നേറ്റയുടൻ അൽപം വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ? വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊർജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലവും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ശരീരത്തിൽ ജലാംശം കുറയുന്നത് ക്ഷീണവും ഉൽസാഹക്കുറവിനും കാരണമാകും. നീണ്ട ഉറക്കത്തിനുശേഷം ഉണരുന്ന സമയത്ത് ശരീരത്തിലെ ജലാംശം കുറവായിരിക്കും. അതിരാവിലെ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. ഡീഹൈഡ്രേഷൻ മൂലം വരുന്ന തലവേദന പോലുള്ള പ്രശ്നങ്ങൾ ചെറുക്കാനും കഴിയും.

മാതൃവുമല്ല ഉണർന്ന ഉടനെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സു​ഗമമാക്കും. കുടലിന്റെ ആരോ​ഗ്യത്തിനും രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്ന ശീലം ​ഗുണം ചെയ്യും. മെറ്റബോളിസം മെച്ചപ്പെടുത്താനും വെറുംവയറിൽ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. കൂടുതൽ കലോറി എരിച്ചു കളയാനും നല്ലതാണ്.

ചർമസൗന്ദര്യത്തിനും തടികുറയ്ക്കാനും വെറും വയറ്റിൽ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. രാവിലെ ഉണർന്ന ഉടൻ ഒരു​ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമം തിളങ്ങാൻ സഹായിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും മികച്ച വഴിയാണിത്. ചർമത്തിൽ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നതിനു പിന്നിൽ നിർജലീകരണവും ഒരു കാരണമാണ്. വയറെരിച്ചിലും അസിഡിറ്റിയും പോലുള്ള പ്രശ്നങ്ങളാൽ ഉള്ളവർക്കും വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന് മാറ്റി

0
ലാഹോർ : പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന്...

പഞ്ചാബിലെ സ്കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു

0
ദില്ലി : ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷങ്ങളുടെ പശ്ടാത്തലത്തില്‍ പഞ്ചാബിലെ സ്കൂളുകളും...

പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുന്നതിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ

0
ദില്ലി : പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുന്നതിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമെന്ന് കേന്ദ്ര സർക്കാർ....

പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനം

0
ഇസ്ലാമാബാദ് : പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം തുടരുകയാണ്. പാക് പ്രധാനമന്ത്രി...