ചില ഭക്ഷണങ്ങളോട് അലര്‍ജി തോന്നുന്നത്…; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

ഫുഡ് അലര്‍ജി’ അഥവാ ചില ഭക്ഷണങ്ങളോട് അലര്‍ജിയുള്ള ആളുകളുണ്ട്. കഴിച്ച് കഴിഞ്ഞ് അധികം വൈകാതെ ദേഹത്ത് ചൊറിഞ്ഞ് തടിക്കുക, ചുവന്ന നിറം പടരുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഫുഡ് അലര്‍ജിയിലുണ്ടാകാറുണ്ട്. അതായത് ചില ഭക്ഷണങ്ങളോട് ശരീരത്തിന്‍റെ പ്രതിരോധമാണ് ഫുഡ് അലര്‍ജിയില്‍ സംഭവിക്കുന്നത്. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ ചില ഭക്ഷണങ്ങളെ രോഗകാരികളായി തെറ്റിദ്ധരിക്കുകയാണ്. തുടര്‍ന്ന് ഇതിനെതിരെ പ്രതികരിക്കുകയാണ്.

ഫുഡ് അലര്‍ജി പലപ്പോഴും അങ്ങനെ വലിയ ഗൗരവമുള്ള അവസ്ഥയിലേക്ക് നീങ്ങാറില്ല. ഗൗരവത്തിലുള്ള ഫുഡ് അലര്‍ജികളും ഉണ്ടാകാം. എങ്ങനെയാണ് ഫുഡ് അലര്‍ജി മനസിലാക്കാൻ സാധിക്കുക? അതിനായി ഫുഡ് അലര്‍ജിയില്‍ സാധാരണഗതിയില്‍ വരുന്ന ചില ലക്ഷണങ്ങള്‍ കൂടി അറിയാം.

1) ഛര്‍ദ്ദി
2)വയറുവേദന
3)ശ്വാസതടസം
4)വായ്ക്കകം ചൊറിയുക
5)മുഖത്ത് നീര് വന്ന് വീര്‍ക്കുക. വായിലും കണ്ണിലുമെല്ലാം നീര് വരിക

ഇനി ഏതൊക്കെ ഭക്ഷണങ്ങളോടാണ് ഏറ്റവും കൂടുതല്‍ ഫുഡ് അലര്‍ജി പിടിപെടാറ് എന്നുകൂടി നോക്കാം…
ഗോതമ്പ്…
ഗോതമ്പിനോട് ഫുഡ് അലര്‍ജിയുള്ള ധാരാളം പേരുണ്ട്. മിക്കവാറും കുട്ടികള്‍ക്കാണ് ഇതുണ്ടാകാറ് എങ്കിലും മുതിര്‍ന്നവരിലും ഗോതമ്പിനോടുള്ള അലര്‍ജി കാണാറുണ്ട്. ഗൗരവമുള്ള അലര്‍ജി വരെ ഇതുണ്ടാക്കാം.

പാല്‍…
ധാരാളം പേരുണ്ട് പാലിനോട് അലര്‍ജിയുള്ളവര്‍. ഇതും മിക്കവാറും കുട്ടികളില്‍ തന്നെയാണ് കൂടുതലും കാണാറ്. പാലിനോടുള്ള അലര്‍ജിയും നിസാരമായി കാണാവുന്നതല്ല. രോഗിയെ അപകടത്തിലാക്കാനും ചിലപ്പോള്‍ ഈഅലര്‍ജി മതിയാകും.

മുട്ട…
നമ്മള്‍ നിത്യവും കഴിക്കുന്ന വിഭവങ്ങളുടെ പട്ടികയില്‍ മുൻപന്തിയിലാണ് മുട്ടയുടെ സ്ഥാനം. എങ്കിലും ചിലര്‍ക്കെങ്കിലും മുട്ടയോടും അലര്‍ജിയുണ്ടാകാറുണ്ട്. ഫുഡ് അലര്‍ജിക്ക് കാരണമാകുന്ന പ്രോട്ടീനുകള്‍ മുട്ടയുടെ വെള്ളയിലാണ് കാണുന്നതത്രേ. എന്തായാലും മുട്ടയോടുള്ള അലര്‍ജിയും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ചിലരുടെ ശരീരം ചില ഭക്ഷണങ്ങള്‍ ദഹിപ്പിക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. ഫുഡ് അലര്‍ജി ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഈ അവസ്ഥയെ ‘ഫുഡ് ഇൻടോളറൻസ്’ എന്നാണ് വിളിക്കുക. ഗ്യാസ്, ഓക്കാനം, വയറിളക്കം, തലവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം എന്നിവയെല്ലാമാണ് ‘ഫുഡ് ഇൻടോളറൻസി’ന്‍റെ ലക്ഷണങ്ങള്‍.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

———————————————————

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...