ദിവസവും പാല്‍ കുടിക്കുന്നത് പലരുടെയും ജീവിതത്തിന്‍റെ ഭാഗമാകാം. ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാല്‍. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ 120 മില്ലിഗ്രാം കാത്സ്യം, 66 കലോറിയുമുണ്ട്.
ഒന്ന്
കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ് പാല്‍. അതിനാല്‍ ദിവസവും പാല്‍ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്
എല്ലാത്തരം അമീനോ ആസിഡുകളാൽ സമൃദ്ധമാണ് പാൽ. ഇത് പേശീനിർമാണത്തെ സഹായിക്കും. ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാനും പതിവായി പാല്‍ കുടിക്കാം.
മൂന്ന്
പതിവായി പാൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയെ കുറയ്ക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.
നാല്
പാലിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാലും പാലുൽപന്നങ്ങളും പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.