ഡ്രാഗൺ ഫ്രൂട്ട് കണ്ടിട്ടില്ലേ, കാണാൻ വളരെ മനോഹരവും വ്യത്യസ്തവുമാണ്. കാണാൻ മാത്രമല്ല, ഏറെ ഗുണങ്ങൾ ഉള്ള ഒന്നാണ് ഈ പഴം. ഡ്രാഗൺ ഫ്രൂട്ടിൽ കലോറി കുറവാണ്. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടും ഉണ്ട്. വലിയ അളവിൽ വിറ്റാമിനുകളും ധാതുക്കളും ഡ്രാഗൺ ഫ്രൂട്ടിൽ ഉണ്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങളെക്കുറിച്ച് അവ എങ്ങനെയാണ് ആരോഗ്യത്തിന് മികച്ചതാവുന്നതെന്നും നോക്കാം. ഡ്രാഗൺ ഫ്രൂട്ടുകളിൽ ധാരാളം നാരുകളുണ്ട്. പ്രീബയോട്ടിക് ഫൈബറാണ് ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ളത്.
വയറിന്റെ ആരോഗ്യത്തിന് ഇതിന് ഗുണകരമാണ്. കുടലുകളിലെ നല്ല ബാക്ടീരികളുടെ വളർച്ചയ്ക്ക് ഇത് സഹായിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഭാരം ആരോഗ്യകരമായി നിർത്താനും സഹായിക്കുന്നു. മുഖക്കുരുവിനും പരിഹാരമാണ്. ഈ ഫ്രൂട്ട് ചർമ്മത്തിനും ഏറെ നല്ലതാണ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ സാഹയിക്കും. ഉയർന്ന അളവിലാണ് ഇവയിൽ ആന്റി ഓക്സിഡന്റ് ഉള്ളത്. ഇത് ചർമ്മത്തിനുള്ള പ്രകൃതിദത്ത പരിഹാരമാണ്. ഡ്രാഗൺ പഴത്തിന്റെ മാംസളമായ ഭാഗം പേസ്റ്റാക്കി മുഖത്ത് പതിവായ തേച്ചാൽ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകും.
പലരും വാങ്ങിച്ചാലോ അല്ലെങ്കിൽ വേണ്ട എന്ന് കരുതി വാങ്ങാതെ വിടുന്ന പഴമാണിത്. കാണാൻ കുറച്ച് വിചിത്രമായതിനാൽ എങ്ങനയൊണ് ഇവ കഴിക്കേണ്ടത് എന്നൊക്കെ വിചാരിച്ചാണ് പലരും ഡ്രാഗൺ വാങ്ങിക്കാതിരിക്കുന്നത്. പക്ഷേ ഡ്രാഗൺ ഫ്രൂട്ട് കഴിക്കാൻ വളരെ എളുപ്പമാണ്. ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് എങ്ങനെയെന്ന് നോക്കാം. കടും ചുവപ്പ്,നിറമുള്ള തൊലി ഉള്ള ഒരു പഴുത്ത പഴം തിരഞ്ഞെടുക്കുക, ഞെക്കി നോക്കാം. മൂർച്ചയുള്ള ഒരു കത്തി ഉപയോഗിച്ച് പഴങ്ങൾ നേരെ മുറിക്കുക, പകുതിയായി മുറിക്കുക. നിങ്ങൾക്ക് ഒരു സ്പൂൺ ഉപയോഗിച്ച് തൊലിയിൽ നിന്ന് പഴങ്ങൾ കഴിക്കാം അല്ലെങ്കിൽ തൊലി കളഞ്ഞ് പൾപ്പ് ചെറിയ കഷണങ്ങളായി മുറിക്കുക.