Monday, April 29, 2024 5:15 am

ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക

For full experience, Download our mobile application:
Get it on Google Play

ചെവിയിലെ അഴുക്ക് കളയാൻ എന്തൊക്കെ മാർഗങ്ങളാണ് നിങ്ങൾ സ്വീകരിക്കാറുള്ളത്? ബഡ്‌സ്, കോഴിത്തൂവൽ, തീപ്പട്ടിക്കൊള്ളി, പിൻ, താക്കോൽ തുടങ്ങിയവ പലരും ഉപയോഗിക്കുന്നത് നിരന്തരം കാണാറുണ്ട്. എന്നാൽ ഇവ ഉപയോ​ഗിക്കുന്നത് നല്ലതല്ല. കാരണം ഇവ ഉപയോ​ഗിക്കുമ്പോൾ അഴുക്ക് പോവില്ല എന്ന് മാത്രമല്ല ചെവിക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. കേൾവിക്കുറവ്, ചെവിയിൽ അണുബാധ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.

‘ ചെവിക്കായം നീക്കം ചെയ്യാനായി ബഡ്സ് ഉപയോ​ഗിക്കുന്നത് നല്ലതല്ല. കാരണം, ബഡ്സ് ചെവിക്കുള്ളിൽ ഇടുമ്പോൾ ചെവിക്കായം വീണ്ടും അകത്തേയ്ക്ക് നീങ്ങുകയാണ് ചെയ്യുന്നത്. ചെവിക്കായം കൂടുതൽ അകത്തേയ്ക്ക് പോയാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന്, ബ്രോക്ക് വരാനും ഇയർ ഡ്രം പൊട്ടാനുമുള്ള സാധ്യതയുണ്ട്. ചെവിക്കുള്ളിലെ ചർമ്മം വളരെ ലോലമാണ്. അത് കൊണ്ട് തന്നെ ചർമ്മത്തിന് കേടുവരികയോ കേൾവിശക്തിയെ ബാധിക്കുകയോ ചെയ്യാം…’ – അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റും ഡോക്സ്റ്റ ലേൺ സ്ഥാപകനുമായ ഡോ. ഡാനിഷ് സലീം പറഞ്ഞു.

ചില സമയങ്ങളിൽ ബഡ്സിന്റെ അറ്റം ചെവിക്കുള്ളിൽ കൊണ്ടിട്ടും ചെവിക്കുള്ളിൽ മുറിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇയർ ഡ്രമിനെ സംരക്ഷിക്കുകയാണ് ചെവിക്കായം ചെയ്യുന്നത്. രണ്ട് തരത്തിലുള്ള ‍​ഗ്രന്ഥികളിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. ചെവിക്കായത്തെ Cerumen എന്നും വിളിക്കാറുണ്ട്. ceruminous gland, sebaceous glands ഈ രണ്ട് ​ഗ്രന്ഥികളിൽ നിന്നാണ് വാക്സ് ഉണ്ടാകുന്നതെന്നും ഡോ. ഡാനിഷ് സലീം പറഞ്ഞു.
—–
ചെവിക്കായം നീക്കം ചെയ്യാൻ ചെയ്യേണ്ടത്…
​​ഗ്ലസറിൻ, ഹൈഡ്രജൻ പെറോക്സൈഡ്, മിനറൽ ഓയിൽ എന്നിവ ഒന്നോ രണ്ടോ തുള്ളി മാത്രം ചെവിയിൽ ഒഴിച്ച് കൊടുക്കുക. അല്ലെങ്കിൽ ഒന്നോ രണ്ടോ തുള്ളി ചെറുചൂടുള്ള വെളിച്ചെണ്ണ ചെവിയിൽ ഒഴിച്ചും ചെവിക്കായം നീക്കം ചെയ്യാം. ചെവിക്കുള്ളിൽ നിന്ന് വേദനയോ ദുർ​ഗന്ധമോ വരുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേസുകൾ 50 ലക്ഷം കവിഞ്ഞു ; നോട്ടീസയക്കൽ നിർത്തി കെൽട്രോൺ

0
തിരുവനന്തപുരം: എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴനോട്ടീസ് അയയ്ക്കുന്നത് കെല്‍ട്രോണ്‍...

പ്രജ്വലും അച്ഛൻ രേവണ്ണയും എന്നെ പല തവണ പീഡിപ്പിച്ചു ; പരാതിയുമായി യുവതി, പിന്നാലെ...

0
ബെംഗളൂരു: കർണാടകയിലെ ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ...

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...