കൊല്ലം : ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. വടക്കേവിള ഗവണ്‍മെന്റ് ഹോമിയോ ഡിസ്പന്‍സറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തില്‍ ബിമല്‍ കുമാറാണ്(50)അറസ്റ്റിലായത്.
കഴിഞ്ഞമാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡിസ്പന്‍സറിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ വിദഗ്ദ്ധ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് ബിമല്‍ കുമാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്കു വിളിച്ചുവരുത്തി. അവിടെ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.