നിയമന വിവാദം : സെക്രട്ടറിയറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമന വിവാദത്തില്‍ സെക്രട്ടറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ നിരാഹാര സമരം തുടങ്ങാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരവും തുടരുകയാണ്. ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

എന്നാല്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരാനാണ് സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഇന്നലെ ഉദ്യോഗാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ കൂടെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിന്റെ സമര ഗേറ്റിലേക്ക് ശയന പ്രദക്ഷിണം നടത്തിയിരുന്നു. രാത്രി ഏറെ വൈകിയും പ്രതിഷേധ പരിപാടികള്‍ തുടര്‍ന്നിരുന്നു.  സര്‍ക്കാര്‍ ഈ വിഷയത്തില്‍ പരിഹാരം കാണുന്നതുവരെ സമരം തുടരാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....