കോവിഡ് വാക്‌സിന്‍ എന്നു പറഞ്ഞ് മരുന്ന് കുത്തുവെച്ച് മയക്കി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : കോവിഡ് വാക്‌സിന്‍ നല്‍കാനെന്ന വ്യാജേന വൃദ്ധ ദമ്പതികളെ കബളിപ്പിച്ച്‌ യുവതി സ്വര്‍ണം തട്ടിയെടുത്തു. 80 വയസുള്ള കുന്ദള ലക്ഷ്മണിനെയും ഭാര്യ കസ്തൂരിയും(70) ആണ് തട്ടിപ്പിനിരകളായത്. മുന്‍ പരിചയം മുതലെടുത്ത് അനൂഷ എന്ന യുവതിയാണ് ഇരുവരെയും വലയിലാക്കിയത്.

വൃദ്ധ ദമ്പതികളുടെ വീട്ടില്‍ മുമ്പ്  അനുഷ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. വീട് മാറി പോയെങ്കിലും ഇരുവരുമായുള്ള പരിചയം യുവതി തുടര്‍ന്നിരുന്നു. നേഴ്‌സ് ആയതിനാല്‍ അനുഷയ്ക്കും ഞങ്ങള്‍ക്കുമുള്ള വാക്‌സിന്‍ സൗജന്യമായി കിട്ടുമെന്ന് യുവതി തങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചെന്ന് കസ്തൂരി പറഞ്ഞു. ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തി അനൂഷ ഇരുവര്‍ക്കും കോവിഡ് വാക്‌സിന്‍ ആണെന്ന് പറഞ്ഞ് കുത്തിവെയ്പ്പ് നല്‍കുകയായിരുന്നു. മരുന്ന്  കുത്തിവച്ചയുടന്‍ ഇരുവരും അബോധാവസ്ഥയിലായി. ഇങ്ങനെ സംഭവിക്കുമെന്നും ഭയപ്പെടേണ്ടതില്ലെന്നും അനുഷ ഇവരോട് നേരത്തെ പറഞ്ഞിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം ബോധം തെളിഞ്ഞപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ടു എന്ന് ബോധ്യമായത്. ഉടന്‍തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. പരിശോധനയില്‍ മയങ്ങാനുള്ള മരുന്നാണ് അനുഷ കുത്തിവച്ചതെന്ന് മനസ്സിലായി. നൂറ് ഗ്രാമോളം സ്വര്‍ണവുമായാണ് അനുഷ കടന്നതെന്ന് പോലീസ് പറഞ്ഞു. യുവതിക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...