വാഹന ഉടമസ്ഥാവകാശ കൈമാറ്റം പൂർണമായും ഓൺലൈനിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാഹന ഉടമസ്ഥാവകാശ കൈമാറ്റം പൂർണമായും ഓൺലൈനാക്കുന്നു. പഴയരേഖകൾ ഓഫീസിൽ തിരിച്ചേൽപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും. പകരം വാഹനം വിൽക്കുന്നയാൾ പുതിയ ഉടമയ്ക്ക് പഴയ ആർ.സി. കൈമാറണം. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷ പരിഗണിച്ച് വാഹനം വാങ്ങുന്നയാളുടെ വിലാസത്തിൽ പുതിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. വാഹനവിൽപ്പനയുടെ ഭാഗമായി ആരും ഓഫീസുകളിൽ എത്തേണ്ടാ.

ഓൺലൈനിൽ അപേക്ഷ നൽകിയാലും പഴയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ എത്തിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഇത് ഇടനിലക്കാർ മുതലെടുക്കുന്നുവെന്നു കണ്ടതിനെത്തുടർന്നാണ് പുതിയ സംവിധാനം. തിരിച്ചറിയൽ രേഖയായി ആധാർകൂടി നിർബന്ധമാക്കുന്നതോടെ പുതിയ സംവിധാനത്തിന് കൂടുതൽ സുതാര്യതയുണ്ടാകും.

ആധാറിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അന്തിമ വിജ്ഞാപനം ഉടനുണ്ടാകും.
ഡ്രൈവിങ് ലൈസൻസിന്റെ കാര്യത്തിൽ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് വാഹന ഉടമസ്ഥാവകാശകൈമാറ്റത്തിലും കൊണ്ടുവരുന്നത്. ഇടനിലക്കാരെ ഒഴിവാക്കാൻ ഓൺലൈൻ അപേക്ഷകൾ മുൻഗണനാക്രമത്തിൽ തീർപ്പാക്കുന്ന സംവിധാനം ബുധനാഴ്ചമുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ലൈസൻസ് ഡ്യൂപ്ലിക്കേഷൻ, വിലാസമാറ്റം എന്നിവ മുൻഗണന പ്രകാരമായിരിക്കും പരിഗണിക്കുക. ഒരു അപേക്ഷയിൽ തീർപ്പുകല്പിച്ച ശേഷമേ അടുത്ത അപേക്ഷ പരിഗണിക്കൂ. രണ്ടാഴ്ചത്തെ പരീക്ഷണ ഉപയോഗത്തിനുശേഷം മറ്റുസേവനങ്ങൾക്കും മുൻഗണനാക്രമം ബാധകമാക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...