കറിക്കത്തികൊണ്ട് ഭാര്യയുടെ കഴുത്തറുത്തു – അരിശം തീരാതെ ദേഹത്തിലൂടെ കാര്‍ പലതവണ കയറ്റിയിറക്കി മരണം ഉറപ്പാക്കി ; ഡോക്ടര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഭാര്യയെ ഡോക്ടര്‍ കറിക്കത്തി കൊണ്ട് കഴുത്തറുത്തു കൊന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഗോകുല്‍ കുമാര്‍ ഭാര്യ കീര്‍ത്തനയെ കൊലപ്പെടുത്തിയത്. ചെന്നൈ ഡിണ്ടിവനം സ്വദേശി ഡോക്ടര്‍ ഗോകുല്‍ കുമാര്‍ ഭാര്യയെ കറിക്കത്തി കൊണ്ടു കഴുത്തറുത്തതിന് ശേഷം ദേഹത്തിലൂടെ കാര്‍ ഓടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തില്‍ എച്ച്‌ആര്‍ മാനേജരായ കീര്‍ത്തനയെ മൂന്ന് വര്‍ഷം മുന്‍പാണ് ഡോക്ടര്‍ വിവാഹം കഴിച്ചത്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ ഡോക്ടര്‍ ജോലിക്ക് പോകാതായി. ഇതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. തുടര്‍ന്ന് കീര്‍ത്തനയും ഗോകുലും കീര്‍ത്തനയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും സ്ഥിരം വഴക്ക് തന്നെയായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു.

തുടര്‍ന്ന് അടുക്കളയിലേക്കു പോയ ഗോകുല്‍ കറിക്കത്തിയുമായി എത്തി കീര്‍ത്തനയെ ആക്രമിച്ചു. ആക്രമണത്തില്‍ കീര്‍ത്തനയുടെ കഴുത്തു വെട്ടേറ്റു തൂങ്ങി. ബഹളം കേട്ടു ഓടിയെത്തിയ കീര്‍ത്തനയുടെ മാതാപിതാക്കളെയും ഇയാള്‍ ആക്രമിച്ചു. അരിശം തീരാതിരുന്ന ഗോകുല്‍ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചു കീത്തനയെ വീടിനു പുറത്ത് എത്തിച്ചു. തുടര്‍ന്ന് കാര്‍ എടുത്തു കൊണ്ടു വന്നു പല തവണ കീര്‍ത്തനയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കി മരണം ഉറപ്പാക്കി. തുടര്‍ന്ന് കാറുമായി രക്ഷപെട്ടു. അയല്‍ക്കാര്‍ വിവരം നല്‍കിയതനുസരിച്ചു സ്ഥലത്തു എത്തിയ പോലീസ് കീര്‍ത്തനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...