കാര്‍ഡിയോളജി ഡോക്ടര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ സമരം ശക്തമാക്കുo : ഐഎംഎ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ നടന്ന മൃഗീയമായ ആക്രമണത്തില്‍ ആലപ്പുഴ ഐഎംഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സീനിയര്‍ ഡോക്ടര്‍മാരെ ആക്രമിക്കുകയും ആശുപത്രി തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവം ആശങ്ക ഉളവാക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രികളും ആക്രമിക്കപ്പെടുന്നത് തടയാന്‍ ജാമ്യം ഇല്ലാ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും പ്രതികളെ അറസ്റ്റ് ചെയ്തു നിയമ സംവിധാനത്തിനുമുന്നില്‍ എത്തിക്കാന്‍ പോലീസിന് കഴിയുന്നില്ല.

അവിടെ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകുന്നു. ഇത് ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മനോവീര്യം കെടുത്തുന്നു എന്ന് ഹൈക്കോടതി പോലും നിരീക്ഷിച്ചതാണ്. ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഈ മേഖലയില്‍ നിര്‍ഭയമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലിചെയ്യുനുള്ള സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണ്. കോഴിക്കോട് സംഭവത്തില്‍ സത്വര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുമെന്ന് ഐ.എം. എ ആലപ്പുഴ പ്രസിഡന്റ് ഡോ.കെ കൃഷ്ണകുമാര്‍, സെക്രട്ടറി ഡോ.എന്‍. അരുണ്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു ; അധ്യാപകൻ അറസ്റ്റിൽ

0
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ...

13 കാരിയുടെ വ്യാജ പോക്സോ പരാതി ; കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

0
പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക്...

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...