കളമശ്ശേരിയിൽ ഡോക്ടർക്ക് മർദനം ; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ മർദിച്ച കേസിൽ പ്രതി ഡോയലിനെതിരെ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. ചികിത്സക്കെത്തിയ ഇയാൾ മദ്യലഹരിയിൽ ഡോക്ടറെ മർദിച്ചതായാണ് കേസ്. പത്തനംതിട്ട സ്വദേശി ഡോ. ഇർഫാനാണ് മർദനമേറ്റത്. വട്ടക്കുന്ന് സ്വദേശിയായ ഡോയൽ മുമ്പും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ കേസുകളിൽ പ്രതിയാണ്.

മദ്യത്തിന് അടിമപ്പെട്ട് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന വ്യക്തിയാണ് ഡോയലെന്നും പോലീസ് പറയുന്നു. മദ്യപിച്ച് ബൈക്കോടിച്ചതിന് പിന്നാലെ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റതിന് ചികിത്സ തേടാനാണ് രാത്രി പത്തുമണിയോടെ കളമശേരി മെഡിക്കൽകോളജിൽ എത്തിയത്. രാത്രി 12 മണിയോടെയാണ് ഡോയൽ വനിതാഡോക്ടർമാരെയടക്കം ചീത്തവിളിക്കുകയും അക്രമം നടത്തുകയും ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...