ആലപ്പുഴ : വാക്‌സിന്‍ വിതരണത്തിനിടയിലെ തര്‍ക്കത്തില്‍ ഡോക്‌ടര്‍ക്ക് മര്‍ദ്ദനമേറ്റു. കുട്ടനാട്ടിലാണ് സംഭവം. കുപ്പപ്പുറം പ്രാഥമിക കേന്ദ്രത്തിലെ ഡോക്‌ടര്‍ ശരത് ചന്ദ്രബോസിനെ മര്‍ദ്ദിച്ചതിന് സി.പി.എം നേതാക്കള്‍ക്കെതിരെ നെടുമുടി പോലീസ് കേസെടുത്തു.
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മിച്ചമുളള വാക്‌സിന്‍ വിതരണം ചെയ്യുന്നതിനെ ചൊല്ലി സി.പി.എം പ്രവര്‍ത്തകരുമായുളള തര്‍ക്കത്തിനൊടുവിലായിരുന്നു മര്‍ദ്ദനം. എന്നാല്‍ ഡോക്‌ടറെ മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രതിഷേധിക്കുക മാത്രമാണ് ചെയ്‌തതെന്നും കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് സി.പി.എം നേതാക്കളായ എല്‍.സി സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ പറഞ്ഞു. എന്നാല്‍ തന്നെ മുറിയില്‍ പൂട്ടിയിടാന്‍ ഇവര്‍ ശ്രമിച്ചതായാണ് ഡോക്‌ടര്‍ അറിയിച്ചത്.