ഡല്‍ഹി : രണ്ട് ഡോസ് വാക്സിനുമെടുത്ത ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. സരോജ ആശുപത്രിയിലെ സര്‍ജനായ ഡോ.അനില്‍ കുമാര്‍ റാവത്ത്(58) ആണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.
വാക്സിനെടുത്തതിന് ശേഷവും പല ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. പക്ഷേ ഇത്തരത്തിലൊരു മരണം ഇതാദ്യമാണ്. ഏകദേശം 12 ദിവസങ്ങള്‍ക്ക് മുമ്പാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യം ഡോക്ടര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും സഹപ്രവര്‍ത്തകരില്‍ ഒരാളായ ഡോ.ഭരദ്വാജ് പറഞ്ഞു.