‘ ഞാൻ മദ്യപിച്ചിട്ടുണ്ട് , മദ്യം മാത്രമല്ല പലതും ഉപയോഗിക്കുമെന്ന് അയാൾ പറഞ്ഞു ’ ; രോഗിയുടെ മർദ്ദനമേറ്റ ഡോക്ടർ പറയുന്നു

For full experience, Download our mobile application:
Get it on Google Play

ഇടപ്പള്ളി: കളമശ്ശേരി മെഡിക്കൽ കോളേജില്‍ ഡോക്ടർക്കു നേരെയുണ്ടായ രോഗിയുടെ ആക്രമണത്തിൽ ഞെട്ടി ആശുപത്രി ജീവനക്കാർ. മദ്യം മാത്രമല്ല മറ്റ് പലതും താൻ ഉപയോഗിക്കാറുണ്ടെന്ന് ആക്രമി പറഞ്ഞുവെന്ന് കളമശേരിയില്‍ രോഗിയുടെ മര്‍ദ്ദനത്തിന് ഇരയായ ഡോക്ടര്‍ വെളിപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ് എത്തിയ വട്ടേകുന്ന് സ്വദേശി ഡോയല്‍ ആണ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ അതിക്രമം കാട്ടിയത്. രാത്രി 10.50 ഓടെയായിരുന്നു സംഭവം.

സംഭവം മൈനര്‍ ഒ റ്റി എന്ന തങ്ങളുടെ വര്‍ക്കേരിയയിലാണ് സംഭവം നടക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു. അയാളുടെ പ്രാഥമിക പരിശോധനയും ഡ്രസിങ്ങും എല്ലാം അവിടെ കഴിഞ്ഞു. അതോടെ അയാളുടെ സ്വഭാവം മാറുകയായിരുന്നു. മറ്റ് രോഗികളുടെ അടുത്ത് പോകുമ്പോള്‍ അനാവശ്യമായി സംസാരിക്കുവാന്‍ തുടങ്ങി. തനിക്ക് നേരെ വധഭീഷണി മുഴക്കിയെന്നും ഡോക്ടര്‍ പറയുന്നു. നിന്റെ മുഖം എനിക്കോര്‍മയുണ്ട് നി വെറും ഡോക്ടറാണ് നിന്നെ കൊന്നുകളയും എന്നയാൾ പറഞ്ഞു.

ഡോക്ടറെ കൈയേറ്റം ചെയ്ത വട്ടക്കുന്ന് സ്വദേശി ഡോയലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. അപകടത്തിൽ പരിക്ക് പറ്റിയാണ് ഇയാൾ ആശുപത്രിയില്‍ എത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും അങ്ങനെയാണ് അപകടമുണ്ടായത് എന്നും പോലീസ് പറയുന്നു. ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പ്രതി ഡോക്ടറെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...